Connect with us

kerala

എസ്എഫ്‌ഐക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നഷ്ടപ്പെട്ടതാണ് ഡി സോണ്‍ സംഘര്‍ഷത്തിന് കാരണം: പി.കെ നവാസ്‌

ആക്രമങ്ങള്‍ കലോത്സവ നഗരിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്.

Published

on

കാലിക്കറ്റ് സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസ് ആക്രമിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഞ്ചര ലക്ഷം രൂപ മോഷ്ടിച്ചെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ എകെജി സെന്ററിലെ തൂപ്പുകാരന്റെ നിലവാരം കാണിക്കുന്നു. ഒരു പരാതിയിലും നടപടി എടുക്കുന്നില്ലെന്നും പി.കെ നവാസ് പറഞ്ഞു.

എസ്എഫ്‌ഐയുടെ കയ്യിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ഡി.എസ്.എഫ് പിടിച്ചെടുത്തതിലെ ശത്രുതയാണ് ഡി സോണ്‍ സംഘര്‍ഷത്തിന് പിന്നിലെന്നും പി കെ നവാസ് പറഞ്ഞു. ആക്രമങ്ങള്‍ കലോത്സവ നഗരിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. കെ.എസ്.യു അധ്യക്ഷനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് വലിയ സംഭവമായി എസ്.എഫ്.ഐ ആഘോഷിക്കുന്നു. ഒറ്റ തിരിഞ്ഞ് കെ.എസ.്‌യുവിനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പി കെ നവാസ് പറഞ്ഞു.

സര്‍വകലാശാല യു.ഡി.എസ്.എഫ് പിടിച്ചെടുത്തതിന്റെ ശത്രുതയാണ് എസ്.എഫ്.ഐക്ക്. ഇതാണ് ആക്രമങ്ങള്‍ക്ക് കാരണം. സോണല്‍ കലോത്സവങ്ങളില്‍ എസ്എഫ്‌ഐ രക്തക്കറ പുരട്ടാന്‍ ശ്രമിക്കുന്നുവെന്നും പി കെ നവാസ് ആരോപിച്ചു. ഡി സോണ്‍ കലോത്സവം നല്ല രീതിയില്‍ നടക്കുന്നതില്‍ അവര്‍ക്ക് നല്ല അസൂയയുണ്ട്.

കലോത്സവം തകര്‍ക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന നേതാവ് പറയുന്ന ഓഡിയോ തന്നെ ഉണ്ട്. തിരിച്ചടിക്കുമെന്ന് എസ്എഫ്‌ഐ സെക്രട്ടറി എഫ്ബി പോസ്റ്റ് ഇട്ടതിന് പിന്നാലെ വ്യാപക അക്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

kerala

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; കൊച്ചിയില്‍ പൊലീസ് സ്‌റ്റേഷനില്‍ തമ്മില്‍ത്തല്ല്

ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം.

Published

on

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനെ ചൊല്ലി പൊലീസ് സ്‌റ്റേഷനിലെ യാത്രയയപ്പ് പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ഹോം ഗാര്‍ഡുകള്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടാത്. ഹോം ഗാര്‍ഡുകളില്‍ ഒരാള്‍ക്ക് നല്‍കിയ യാത്രയയപ്പ് ആഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പള്ളുരുത്തി ട്രാഫിക് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ തമ്മില്‍ സ്‌റ്റേഷന് പുറത്ത് തമ്മില്‍ തല്ലുകയായിരുന്നു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഇളകിയ ടയറുമായി അപകട യാത്ര; കൊല്ലത്ത് സ്‌കൂള്‍ ബസ് പിടിച്ചെടുത്ത് എംവിഡി

ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്.

Published

on

കൊല്ലം കലയപുരത്ത് ഇളകിയ ടയറുമായി യാത്ര ചെയ്ത സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്. ഇത് സേഫ്റ്റി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

13 കുട്ടികള്‍ ഉണ്ടായിരുന്ന ബസിന്റെ മുന്‍ വശത്തെ ആക്‌സില്‍ ഒടിഞ്ഞു 500 മീറ്ററോളം ഉരഞ്ഞ് നീങ്ങി. ബസിന് വേണ്ട രീതിയിലുള്ള അറ്റകുറ്റപ്പണി ഇല്ലാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

kerala

മോഷണം പോയ ബൈക്കില്‍ യാത്ര; ഉടമയ്ക്ക് മൂന്നു തവണ പിഴ ചുമത്തി

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്

Published

on

തിരുവനന്തപുരം: മോഷണം പോയ ബൈക്കില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഉടമയ്ക്കാണ് മൂന്നു തവണ പിഴ ചുമത്തിയത്.

തിരുവനന്തപുരത്തെ കല്ലറ പാകിസ്താന്‍മുക്ക് സ്വദേശി അഷ്‌റഫിന്റെ ബൈക്കാണ് ഫെബ്രുവരി 24-ന് മോഷണം പോയത്. എന്നാല്‍ പിന്നീട് അതേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനായി ആര്‍.സി ഉടമയായ അഷറഫിന് നോട്ടീസ് ലഭിച്ചു.

നെടുമങ്ങാട്, വര്‍ക്കല, കല്ലമ്പലം എന്നിവിടങ്ങളില്‍ നിന്നാണ് പിഴ നോട്ടീസ് വന്നത്. സംഭവത്തെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ ഉടമയുടെ പരാതിയെ തുടര്‍ന്ന് ബൈക്ക് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു.

Continue Reading

Trending