തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. മുന്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടിമാരെ ചര്‍ച്ചക്ക് വിളിക്കുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചക്ക് വിളിക്കാന്‍ തയ്യാറാവാത്തതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമാമേഖലയിൽ തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരുകൂട്ടം സിനിമാ പ്രവർത്തകരുമായി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി ചില ഉറപ്പുകൾ നൽകുകയും ചെയ്തു. അവരുമൊത്ത് ഒരു സെൽഫി എടുത്താണ് മീറ്റിംഗ് അവസാനിച്ചത് .വളരെ നല്ലത്, അതിൽ തെറ്റില്ല.
എന്നാൽ സെക്രട്ടറിയേറ്റിന്റെ പുറത്ത് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഒരു ചർച്ചയ്ക്ക് വിളിക്കുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല?
എന്തിന് ഈ ഇരട്ടനീതി?