കണ്ണൂര്‍: കണ്ണൂരില്‍ അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷായാത്രയില്‍ ദേശീയപാതയിലെ പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കണ്ണൂര്‍ പൊലീസ്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു കാട്ടി സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ട നേതാക്കളടക്കം പങ്കെടുക്കുമ്പോഴും സംഘാടകരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയത് സുരക്ഷാ ഒരുക്കങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും കണ്ണൂര്‍ എസ്.പി ജി ശിവവിക്രം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.