Connect with us

india

മഥുര ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്

Published

on

മഥുര: ഉത്തര്‍പ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മഥുര സിവില്‍ കോടതിയില്‍ ഹര്‍ജി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്‌നൗ സ്വദേശി രഞ്ജന അഗ്‌നിഹോത്രിയും ആറ് ഭക്തന്മാരും കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവില്‍ ഹര്‍ജിയിലെ പ്രധാന വാദം. മഥുര കോടതിയില്‍ ഭൂമി സംബന്ധിച്ച കേസുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ശ്രീകൃഷ്ണ ജനംസ്ഥാന്‍ സേവാ സന്‍സ്ഥാന്‍, ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി നിയമവിരുദ്ധ ഒത്തുതീര്‍പ്പിലെത്തിയെന്നും വിഗ്രഹത്തിന് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുത്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മഥുര ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുമ്പ് സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 സന്യാസിമാര്‍ ചേര്‍ന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസിന്റെയും രൂപീകരണം. ആചാര്യ ദേവ് മുരാരി ബാപുവാണ് സംഘടനയുടെ ചെയര്‍മാന്‍.

 

india

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരം തൊട്ടു; കനത്ത മഴ

അതേസമയം, ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും അഞ്ചുപേര്‍ മരിച്ചു.

Published

on

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് പ്രവേശിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിക്കും. ആറ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.അതേസമയം, ചെന്നൈയില്‍ കനത്ത മഴയിലും കാറ്റിലും അഞ്ചുപേര്‍ മരിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിക്കുകയാണ് .ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ് .ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്.

Continue Reading

india

ചെന്നൈയിൽ കനത്ത മഴ തുടരുന്നു,നാല് മരണം, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി.

Published

on

മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 4 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി.

ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

india

മധ്യപ്രദേശിലെ ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്

തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

Published

on

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗാണ് രം​ഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വി​ഗ് വിജയ് സിം​ഗ് പറയുന്നു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണ് എന്നാണ് അദ്ദേഹം സംശയം ഉന്നയിക്കുന്നത്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.

Continue Reading

Trending