Connect with us

kerala

ഗോമൂത്രത്തെയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടി നിലകൊള്ളണം -ശരണ്‍കുമാര്‍ ലിംബാളേ

മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Published

on

ഗോമൂത്രത്തെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടതെന്ന് പ്രശസ്ത മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളേ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ‘കചടതപ’ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടും ഇന്ത്യയില്‍ ഇപ്പോഴും ചില മനുഷ്യര്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാനാകുന്നില്ലെന്നും, അംബേദ്കര്‍ പറഞ്ഞത് പോലെ സവര്‍ണ്ണരുടേയും തൊട്ട്കൂടാത്തവരുടേയും രണ്ട് രാഷ്ട്രങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊള്ളുന്ന ദളിത് അനുഭവങ്ങളും പ്രതിരോധങ്ങളും പ്രമേയമാകുന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ കൃതികള്‍ മലയാളമുള്‍പ്പെടെ നിരവധി ഇന്ത്യന്‍ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.

എല്ലാ സാഹിത്യോത്സവങ്ങളും മുഖ്യധാരായിലേക്ക് ചുരുങ്ങുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശപ്രഖ്യാപനവും ശബ്ദവുമാകുന്നതിന് കചടതപ ലിറ്റ്‌ഫെസ്റ്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഒലീവ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റീവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക മുഖ്യാതിഥിയായി. ക്വീര്‍ സമൂഹത്തിന്റെ അരികുവല്‍ക്കരിക്കപ്പെട്ട ജീവിതത്തിലേക്കും ഭാഷയിലെ സ്ഥാനത്തിലേക്കും ശ്രദ്ധ ക്ഷണിച്ച വിജയരാജമല്ലിക, നാല്‍പതോളം ക്വീര്‍ സാഹിത്യ പ്രതിഭകള്‍ കേരളത്തിലുണ്ടെന്നും അവരാണ് വരുംവര്‍ഷങ്ങളില്‍ വേദി അലങ്കരിക്കേണ്ടതെന്നും വ്യക്തമാക്കി.

സാഹിത്യകാരനായ പി കെ. പാറക്കടവ്, തോട്ടം തൊഴിലാളി സമരനായിക ഗോമതി, മാധ്യമപ്രവര്‍ത്തക ടി.പി. ഗായത്രി എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. ഒലീവ് പബ്‌ളിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കചടതപ ലിറ്റ്‌ഫെസറ്റ് നവംബര്‍ 30 നാണ് ആരംഭിച്ചത്. മീഞ്ചന്ത ആര്‍ട്‌സ് ക്‌ളബ്ബ്, മര്‍ച്ചന്റ് നേവി ക്‌ളബ്ബ് എന്നിവിടങ്ങളില്‍ അക്കാദമിക് സെമിനാറും കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ സാഹിത്യ സെഷനുകളുമാണ് നടക്കുന്നത്. നാലിന് രാത്രി 8 മണിക്ക് സാഹിത്യോത്സവം സമാപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

Published

on

വയനാട്: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.2001 മുതല്‍ അഞ്ച് വര്‍ഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്ബതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാര്‍ഡന്‍സില്‍ നടക്കും.

Continue Reading

india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.

Continue Reading

india

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ വ്ലോഗ്ഗർ പിടിയില്‍

വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.

Published

on

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.
ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി . സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച്‌ ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.

Continue Reading

Trending