ലക്‌നൗ: ഉത്തര്‍പ്രദേശ് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശിവസേന രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വിവാദ പ്രസ്താവനകള്‍ വേണ്ടെന്നാണ് ശിവസേന യോഗി ആദിത്യനാഥിനെ ഉപദേശിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അധികാരത്തില്‍ ഇരുന്ന് വിവാദ പ്രസ്താവനകള്‍ തുടങ്ങിയാല്‍ അത് സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മോദി സര്‍ക്കാരിലെ സഖ്യകക്ഷിയായ ശിവസേന പറഞ്ഞു. വിവാദപ്രസ്താവനകള്‍ നടത്താതെ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചാണ് യോഗി സംസാരിക്കേണ്ടതെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി.

ഒട്ടേറെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് യോഗി ആദിത്യനാഥ്. 2015-ല്‍ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്തയാളാണ് നിയുക്ത മുഖ്യമന്ത്രി. യോഗിയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി തീരുമാനം മതേതരത്വത്തിന് മേലുള്ള വലിയ ആക്രമണമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.