ന്യൂഡല്‍ഹി : വാര്‍ത്താ സമ്മേളനത്തിനിടെ ബി.ജെ.പി നേതാവിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം. ബി.ജെ.പിയും ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെയായിരുന്നു ഷൂ ഏറുണ്ടായത്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഷൂ എറിഞ്ഞ ആളെ ഓഫീസിലെ സുരക്ഷാ ജീവനക്കാര്‍ പിന്നീട് പിടികൂടി. കാണ്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. കോണ്‍ഗ്രസ് ഹിന്ദുനേതാക്കള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് നരസിംഹറാവു ആരോപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. നരസിംഹ റാവുവിനൊപ്പം ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവും വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നു.