Connect with us

Video Stories

കറന്‍സി ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വചിത്രം വൈറലാവുന്നു

Published

on

നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം ഒരുപക്ഷേ, ആധുനിക കാലത്ത് ഇന്ത്യയില്‍ മാത്രമാവും സംഭവിച്ചിട്ടുണ്ടാവുക. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള കറന്‍സി നിരോധനം എഴുപതോളം പേരുടെ മരണത്തിനും ശതകോടികളുടെ നഷ്ടത്തിനുമാണ് കാരണമായത്.

കറന്‍സി നിരോധനം ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വ ചിത്രം വൈറലാവുകയാണ്. ജെ.സി.ആര്‍ ഒഞ്ചിയം രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘ദി റിച്ച് ബെഗ്ഗര്‍’ എന്ന ഷോര്‍ട്ട് ഫിലിം ആണ് യൂടൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ശ്രദ്ധേയമാവുന്നത്..

കറന്‍സി നിരോധനത്തെപ്പറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രതികരണമാണ് അഞ്ചു മിനുട്ടില്‍താഴെയുള്ള The Rich Beggar. 500, 1000 നോട്ടുകള്‍ നിരോധിച്ചതിലൂടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോലും ചില്ലറയില്ലാതെ യാചിക്കേണ്ടി വരുന്ന ഒരു സാധാരണ മനുഷ്യന്റെ ഹൃദയവേദനയാണ് ദി റിച്ച് ബെഗ്ഗര്‍ പറയുന്നത്.

കയ്യില്‍ പണമില്ലാത്തവരാണ് സാധാരണ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടാറ്, എന്നാല്‍ ഇവിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈയ്യിലുണ്ടായിട്ടും ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവരുടെ കനിവ് തേടേണ്ടി വരുന്ന സമ്പന്ന യാചകര്‍ ഇന്ത്യയില്‍ ഒരു പാടുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.

പ്രശസ്ത പ്രൊഫഷണല്‍ നാടക നടനായ പ്രകാശ് നന്തിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചലച്ചിത്ര ഛായാഗ്രാഹകനായ സജിത് വിസ്തയാണ് ക്യാമറ. വയല്‍പക്ഷി വിഷ്വല്‍സ്സാണ് ദി റിച്ച് ബെഗ്ഗര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

The Rich Beggar കാണാം

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Continue Reading

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Trending