എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. ഈ മാസം 27ന് എറണാംകുളം സെന്റ്‌തോമസ് ബസിലിക്കയിലാണ് വിവാഹം. നാളെയാണ് വിവാഹനിശ്ചയം. എറണാംകുളം സ്വദേശിനിയാണ് സിന്ധുജോയ്.

എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ സിന്ധുജോയ് പിന്നീട് സി.പി.എമ്മുമായി വഴിപിരിഞ്ഞ് യു.ഡി.എഫിലെത്തി. പിന്നീട് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദീപികയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന ശാന്തിമോന്‍ ജേക്കബ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഹ്യൂ ടെക്‌നോളജീസ് മാനേജിംഗ് ഡയരക്ടറാണ്.