Connect with us

More

കൊട്ടിയൂര്‍ പീഢനം; പെണ്‍കുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്

Published

on

കൊട്ടിയൂര്‍ പീഢനത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം നടന്ന ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്. കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുവെന്നാണ് സിന്ധുജോയ് പറയുന്നത്. കന്യാസ്ത്രീകള്‍ മനുഷ്യരാണ്, അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടുകൂടായെന്നും സിന്ധുജോയ് വാദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ. ആരെയും വെള്ളപൂശാനോ രക്ഷപെടുത്താനോ അല്ല ഈ കുറിപ്പ് എന്നുകൂടി വ്യക്തമാക്കട്ടെ.
കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ കേസില്‍ കുടുക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. വിചാരണ വരെ ജാമ്യം ലഭിക്കാത്ത ‘പോക്‌സോ’ ആണ് അവരുടെ പേരിലും ചുമത്തിയിട്ടുള്ളത്.ഇവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണമെന്നുതന്നെയാണ് എന്റേയും അഭിപ്രായം. ഇവിടുത്തെ ഡോക്ടര്‍മാരും കന്യാസ്ത്രീകളും നിരപരാധികളാണ് എന്ന് തോന്നാന്‍ കാരണമിവയാണ്.
ഒന്ന് – ആ പെണ്‍കുട്ടിയെ പ്രസവത്തിനായി ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത് പേരാവൂരിലെ രശ്മി ഹോസ്പിറ്റലില്‍ ആണ്. ചില മെഡിക്കല്‍ കോംപ്ലിക്കേഷനുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ അവിടെനിന്നും നിര്‍ദേശിക്കുകയായിരുന്നു. രശ്മി ഹോസ്പിറ്റല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ളതല്ല എന്നുകൂടി ഓര്‍മിക്കുക.
രണ്ട് – പ്രസവത്തിനു രണ്ടുമണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ എമെര്‍ജെന്‍സി വിഭാഗത്തില്‍ കൊണ്ടുവരുന്നത്. രശ്മി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിക്കാര്‍ഡുകള്‍ ക്രിസ്തുരാജ് ആശുപത്രിയില്‍ നല്‍കി. പെണ്‍കുട്ടിക്ക് 18 വയസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്.
മൂന്ന് – അങ്ങനെയെങ്കില്‍ രശ്മി ഹോസ്പിറ്റല്‍ അധികൃതര്‍ എങ്ങനെയാണ് ഈ കേസില്‍നിന്ന് ഒഴിവായത്? രശ്മി ഹോസ്പിറ്റലില്‍നിന്ന് റഫര്‍ ചെയ്ത് ക്രിസ്തുരാജയില്‍ എത്തിയ പെണ്‍കുട്ടിയുടെ പ്രസവശുശ്രൂഷ നിര്‍വഹിച്ചതിനാണ് ഡോക്ടര്‍മാരെയും കന്യാസ്ത്രീകളെയും വിചാരണ വരെ ജാമ്യമില്ലാത്ത പോക്‌സോ ചുമത്തിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തി 2 മണിക്കൂറിനുള്ളില്‍ പ്രസവം നടന്നു. അത്ര അടിയന്തര സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ എത്തിക്കുന്നത്.
നാല് – ഇതില്‍ അതീവബുദ്ധിപരമായ ഒരു ഗൂഡാലോചന നടന്നിട്ടില്ലേ എന്നു സംശയിക്കണം. കാരണം, നിരപരാധികളായ ഡോക്ടര്‍മാരും സിസ്റ്റേഴ്സും കേസില്‍ കുടുങ്ങുന്നതോടെ സഭയും സമൂഹവും അവരുടെ രക്ഷക്കുവേണ്ടി ശബ്ദിക്കും. ഈ ബഹളത്തിനിടയില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുതൊരുങ്ങും.ഓര്‍ക്കുക,കന്യാസ്ത്രീകളും മനുഷ്യരാണ്; അവര്‍ക്കും നീതി നിഷേധിക്കപ്പെട്ടുകൂടാ.

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending