തിരുവനന്തപുരം : മലയാളത്തില്‍ ഇനി പാടില്ലെന്നു പറഞ്ഞ വിജയ് യേശുദാസിന് കിടിലന്‍ മറുപടി നല്‍കി നടനും ഗായകനുമായ രാജീവ് രംഗന്‍. വാര്‍ത്ത ശരിയാണെങ്കില്‍ നന്നായി എന്ന് രാജീവ് പറഞ്ഞു. കഴിവും പ്രാര്‍ത്ഥനയും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാല്‍ വെട്ടിന്റെയും., പാരവയ്പിന്റെയും., ബാലപാഠങ്ങള്‍ പോലും അറിയാത്തതിന്റെ പേരില്‍ അവസരങ്ങള്‍ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങള്‍ക്ക് ചില അവസരങ്ങള്‍ എങ്കിലും ലഭിക്കും എങ്കില്‍.. എന്നും രാജീവ് രംഗന്‍ കുറിച്ചു.

പിന്നണി ഗാന രംഗത്ത് എത്തി 20 വര്‍ഷം പിന്നിട്ടതിനു പിന്നാലെയാണ് വിജയ് യേശുദാസിന്റെ വെളിപ്പെടുത്തല്‍. ഒരു ദ്വൈവാരികക്കു നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇങ്ങനെ പറഞ്ഞത്.

രാജീവ് രംഗന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ കാണുക:

ഡിയര്‍ ബ്രദര്‍ വിജയ് യേശുദാസ്.,
താങ്കള്‍ ഇനി മലയാള സിനിമയില്‍ ഗാനങ്ങള്‍ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാന്‍ കഴിഞ്ഞു. ആ വാര്‍ത്ത ശരി ആണ് എങ്കില്‍.. വളരെ നന്നായി ബ്രോ. ഗാന ഗന്ധര്‍വ്വന്റെ മകന്‍ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകന്‍ എന്ന പട്ടം കിട്ടിയ താങ്കള്‍ക്ക്. കഴിവും പ്രാര്‍ത്ഥനയും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാല്‍ വെട്ടിന്റെയും., പാരവയ്പിന്റെയും., ബാലപാഠങ്ങള്‍ പോലും അറിയാത്തതിന്റെ പേരില്‍ അവസരങ്ങള്‍ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങള്‍ക്ക് ചില അവസരങ്ങള്‍ എങ്കിലും ലഭിക്കും എങ്കില്‍..
അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവന്‍ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും.. ഞങ്ങള്‍ക്ക് എന്നുമെന്നും ആവര്‍ത്തിച്ചു കേള്‍ക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകര്‍ നല്‍കിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങള്‍ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ.

ഡിയർ ബ്രദർ വിജയ് യേശുദാസ്…, താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ…

Posted by Rajeev Rangan on Saturday, October 17, 2020