Connect with us

kerala

വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിന്റെ കൂടെ കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ദേശീയപാതയില്‍ തുറവൂര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിന്റെ കൂടെ കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചിരുന്ന കാര്‍ കിഴക്ക് നിന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

 

Trending