അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപകനായിരുന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ഗോവധത്തെ എതിര്‍ത്തിരുന്നുവെന്ന് ഉര്‍ദു എഴുത്തുകാരന്‍ റാഹത്ത് അബ്‌റാര്‍. ഗോവധത്തെ എതിര്‍ക്കുകയും ഈദ് വേളകളില്‍ തന്റെ സ്ഥാപനകളില്‍ അറുക്കുന്നത് വ്യക്തിപരമായി തടയുകയും ചെയ്തിരുന്നുവെന്നാണ് റാഹത്ത് പറയുന്നത്.

സര്‍ സയ്യിദ് എന്ന വിദ്യാഭ്യാസ വിചക്ഷണ്‍ ഹൈന്ദവരുടെയും മുസ്ലിംകളുടേയും ഇടയില്‍ സമാധാനം നിലനിര്‍ത്താന്‍ ഗോവധം തടയാന്‍ താല്‍പര്യപ്പെട്ടിരുുന്നു. സര്‍ സയ്യിദിന്റെ ഇരുനൂറാം ജന്മദിന ചടങ്ങിനെ അഭിസംബോധനം ചെയ്യുകയായിന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഉര്‍ദു അക്കാദമി ഡയറകടര്‍ അബ്‌റാര്‍ പറഞ്ഞു.

തന്റെ ലേഖനത്തില്‍ സര്‍ സയ്യിദ് ഇങ്ങനെയും എഴുതുന്നു’ ഗോവധം മുസ്ലിംകള്‍ക്കും ഹൈന്ദവര്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരുമെങ്കില്‍,് മുസ്ലിംകളുടെ മാത്രം താല്‍പര്യം പരിഗണിച്ച് അതിനെതിരെ നില്‍ക്കാത്തത് അല്ലേ നല്ലത്’

ഒരു ബലിപെരുന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെത്തി വരെ സര്‍സയ്യിദ് വിദ്യാര്‍ത്ഥികളെ ഗോവധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു