തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഇന്ന് വിധി പറയും. ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്.

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് െ്രെകംബ്രാഞ്ചും അതിനുശേഷം സി.ബി.ഐയും എറ്റെടുക്കുകയായിരുന്നു.