Connect with us

Views

റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്

Published

on

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ നിലയിലാണ്. ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഇരട്ട സെഞ്ച്വറിയും (229 നോട്ടൗട്ട്) മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയും (181 നോട്ടൗട്ട്) കരുത്തു പകര്‍ന്നപ്പോള്‍ 146 റണ്‍സ് ലീഡായി ആതിഥേയര്‍ക്ക്.

ബൗളര്‍മാര്‍ക്ക് ആനുകൂല്യമൊന്നും കിട്ടാത്ത പിച്ചില്‍ ഇംഗ്ലണ്ടിന് ഇന്ന് ഷോണ്‍ മാര്‍ഷിന്റെ (28) വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനേക്കാള്‍ 155 റണ്‍സ് പിന്നിലായിരുന്നു ഓസ്‌ട്രേലിയ അപ്പോള്‍. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സ്മിത്തിനു കൂട്ടായി മിച്ചല്‍ മാര്‍ഷ് എത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

തുടര്‍ച്ചയായി നാലാം കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പിന്നിട്ട സ്മിത്ത് 108 ഇന്നിങ്‌സ് കളിച്ചവരില്‍ ഏറ്റവുമധികം റണ്‍സ് (5,764) നേടുന്ന കളിക്കാരനുമായി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സൊബേഴ്‌സിനെയാണ് സ്മിത്ത് പിറകിലാക്കിയത്. 22-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ താരം കൂടുതല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഒമ്പതാമത്തെ ഓസ്‌ട്രേലിയക്കാരനായി. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ സ്വന്തമായുള്ള താരവും സ്മിത്ത് തന്നെ.

kerala

മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി ഹാരിസ് ബീരാന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു

സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത്.

Published

on

മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി അഡ്വ. ഹാരിസ് ബീരാന്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു. സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത്.

നവാസ് പൂനൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ ഹുസ്സൈന്‍ കുട്ടി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കെ. അഹമ്മദ് സാജു, എന്‍.സി അബൂബക്കര്‍, നസീം പുളിക്കല്‍, ആഷിഖ് ചെലവൂര്‍, ഡല്‍ഹി കെ.എം.സി.സി അംഗങ്ങളായ ഗഫൂര്‍, ഖാലിദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുസ്‌ലിം ലീഗ് രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ, ഹാരിസ് ബീരാനെ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.

പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള ലീഗിന്റെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രിം കോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ഹാദിയ കേസ്, അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ കേസുകള്‍ സുപ്രിം കോടയില്‍ വാദിച്ച് ശ്രദ്ധനേടിയിട്ടുണ്ട് ഹാരിസ് ബീരാന്‍.

 

Continue Reading

kerala

വീണ്ടും ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണവില കൂടി

ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 53,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി.

തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു

Published

on

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.

വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്‌നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending