ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിര്‍വചിക്കുന്ന തത്വങ്ങളില്‍ പെട്ട സോഷ്യലിസം, ‘മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ ഈ കാലഘട്ടത്തില്‍ ഭരണഘടനയില്‍ ‘നിര്‍ബന്ധിതമായി’ ചേര്‍ക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ആ കാലഘട്ടത്തില്‍ സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിര്‍ബന്ധിതമായി കയറ്റിയതാണെന്നും നിങ്ങളുടെ പൂര്‍വ്വികര്‍ അത് ചെയ്തതില്‍ നിങ്ങള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബലെ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണമെന്ന ആര്‍എസ്എസിന്റെ പരാമര്‍ശം ഭരണഘടനയെ തകര്‍ക്കാനുള്ള ദീര്‍ഘകാല ഗൂഢാലോചന എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസെന്നും ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമത്തെ ചെറുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.