കുമളി ചെങ്കരയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം. ചെങ്കര എച്ച് എം എല്‍ എസ്‌റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം.
വീട്ടിലെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ മരിയ ശെല്‍വി ഷോക്കേറ്റ് തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും പൂട്ടിലേയ്ക്ക് കണക്ഷന്‍ കൊടുത്തിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ കുമളി പൊലീസില്‍ വിവരമറിയിച്ചതോടെ അന്വേഷണം നടത്തി. പെന്‍ഷന്‍ തുക രാജേന്ദ്രന്‍ മരിയ ശെല്‍വിയോട് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ചെയ്തതാണെന്നാണ് കണ്ടെത്തല്‍.