main stories
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. 74 വയസായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ എസ്ബിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്, സംഗീത സംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: പിന്നണി ഗായകനും നിര്‍മാതാവുമായ എസ്.പി.ചരണ്‍, പല്ലവി.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4നാണ് എസ്.പി.ബി. ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്.
ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന് എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബി ക്ക് സ്വന്തമാണ്.
ഗായകനെന്നതിന്റെയൊപ്പം നടന്, സംഗീതസംവിധായകന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്.
india
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന് അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്കരിച്ചത്.
കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
india
പ്രതിപക്ഷ മാര്‍ച്ച്: പ്രതിഷേധിക്കുന്ന എംപിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു
തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞുവച്ചു.

ബിഹാറിലെ വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ പ്രതിഷേധിച്ച ഐഎന്‍ഡിഐഎ ബ്ലോക്ക് എംപിമാരെ ഡല്‍ഹി പോലീസ് ഇന്ന് (ഓഗസ്റ്റ് 11, 2025) തടഞ്ഞുവച്ചു.
പാര്‍ലമെന്റിലെ മകര്‍ ദ്വാരില്‍ നിന്ന് നിര്‍വചന സദനിലെ ഇസിഐ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (എല്‍ഒപി) രാഹുല്‍ ഗാന്ധി നയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഇവരെ തടഞ്ഞു. ടിഎംസിയുടെ മഹുവ മൊയ്ത്ര, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ ചില എംപിമാര്‍ ബാരിക്കേഡുകള്‍ കയറുന്നത് കണ്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയം നടത്താന്‍ ഇസിഐ സമയം അനുവദിച്ചു.
പിന്നീട് ഇന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംപിമാരുടെ അത്താഴ യോഗത്തിന് ആതിഥേയത്വം വഹിക്കും.
india
വോട്ട് കൊള്ള; പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു
വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു.

വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പിന്നാലെ എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
പിരിഞ്ഞുപോകാന്‍ പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും എംപിമാര്‍ തയാറായില്ല. 25 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷ്യല്‍ ഇന്റ്റെന്‍സീവ് റിവിഷനും മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. പാര്‍ലമെന്റിന്റെ മകര്‍ദ്വാറില്‍നിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.
നേരത്തെ വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് തള്ളിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വഞ്ചിച്ചുവെന്ന ആരോപണത്തിനും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനും (എസ്ഐആര്‍) എതിരെയുള്ള പ്രതിഷേധമാണ് മാര്‍ച്ച്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
More3 days ago
‘സാമ്രാജ്യത്വം തുലയട്ടെ’, ഓഗസ്റ്റ് 9; ഇന്ന് നാഗസാക്കി ഓര്‍മദിനം
-
india3 days ago
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
film3 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്