Connect with us

kerala

എല്ലാവരുടെയും സ്‌നേഹം, പ്രാര്‍ത്ഥനകള്‍ എല്ലാംവേണം, എപ്പോഴും- പാണക്കാട് സാദിഖലി തങ്ങള്‍

മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്.

Published

on

മുസ്്‌ലിംലീഗ് സംസ്ഥാനസമിതി നിലവില്‍വന്ന ശേഷം പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇട്ട പോസ്റ്റ്:”
എല്ലാവരുടെയും സ്‌നേഹം,പ്രാര്‍ത്ഥനകള്‍ എല്ലാം വേണം എപ്പോഴും”

പുതിയകമ്മിറ്റി പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

”പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തില്‍ പുതിയതായി നിലവില്‍ വന്ന മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് അഭിവാദ്യങ്ങള്‍. ഏഴര പതിറ്റാണ്ടിന്റെ അഭിമാനകരമായ നിറവില്‍ നില്‍ക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടി പുതു ചുവടുകള്‍ക്ക് തയ്യാറെടുക്കുന്നൊരു കാലത്ത് സാദിഖലി തങ്ങളുടെയും, പി.എം.എ സലാമിന്റെയും,സി. ടി. അഹമ്മദലിയുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി കരുത്ത് പകരും.
മുസ്ലിം ലീഗ് പാര്‍ട്ടിയുടെ തലയെടുപ്പിലെ നക്ഷത്രചിഹ്നങ്ങളിലൊന്ന് പാണക്കാട് കുടുംബത്തിന്റെ ധന്യ നേതൃത്വം തന്നെയാണ്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയില്‍ പാണക്കാട്ടെ തങ്ങന്‍മാരുടെ നേതൃ തുടര്‍ച്ചക്ക് അന്‍പത് വര്‍ഷം പിന്നിട്ടു എന്നത് അഭിമാനമാണ്.
ആ മഹാ പൈതൃകപാരമ്പര്യത്തിന്റെ നേതൃ മഹിമ പ്രിയപ്പെട്ട സാദിഖലി തങ്ങളിലൂടെ കണ്ണി ചേര്‍ക്കപ്പെടുന്ന സന്തോഷ നിമിഷം കൂടിയാണിത്. ഒരു പുതു വസന്തത്തിലേക്ക് ഈ മഹാ പ്രസ്ഥാനത്തെ വഴിനടത്താന്‍ തങ്ങളുടെ നേതൃത്വത്തിന് സാധിക്കും എന്നത് തീര്‍ച്ചയാണ്.
തിരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.- ‘ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Food

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

Published

on

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

2. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കുവാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

4. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.

5. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗ്ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

6. ആരാധനാലയങ്ങളില്‍ അംഗശുദ്ധിവരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.

7. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

8. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

9. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.

10. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.

11. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും; ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.

Continue Reading

india

മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

മൈസൂരുവിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: പി.എം.എ സലാം

സമാന മനസ്‌കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്‌ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

Published

on

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. കേന്ദ്ര ഏജൻസികളെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റിൽപറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണ്.- അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ലോകത്ത് ഇത്തരം ഫാസിസ്റ്റ് ശക്തികൾക്ക് നേരിടേണ്ടിവന്ന അനുഭവം ഭരണകൂടത്തിന് ഓർമയുണ്ടാകണം. അധികാരം പ്രതിപക്ഷ നിരക്ക് നേരെ നിരന്തരമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും ഭീഭത്സമായ മുഖമാണ് ഇപ്പോൾ വ്യക്തമായത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനസമൂഹങ്ങളും ഈ നടപടിയെ എതിർക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മുസ്‌ലിംലീഗ് ഈ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സമാന മനസ്‌കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്‌ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ജനാധിപത്യവും രാജ്യത്തിന്റെ അന്തസ്സും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമാകണം.- പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending