Culture
ശ്രീറാം വെങ്കട്ടരാമന്‍: അഭിനയം, നിലവിളി ശബ്ദം, കോടതി; ഒടുക്കം മെഡിക്കല്‍ കോളജ് സെല്ലില്‍

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജിലെ ജയില്‍ സെല്ലിലേക്ക് മാറ്റി. കിംസ് ആശുപത്രിയില്‍ സുഖചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാധ്യമങ്ങളുടെയും പത്രപ്രവര്‍ത്തക യൂണിയന്റേയും ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സിറാജ് മാനേജ്‌മെന്റിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കിംസില്‍ നിന്ന് മാറ്റാന്‍ തയ്യാറായത്. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയുടേയും പൊലീസ് റിപ്പോര്‍ട്ടിന്റേയും പരിശോധന നടത്താനായി വൈകുന്നേരം മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചത്. ഇന്നലെ അഞ്ചേകാലോടെയാണ് കിംസ് ആശുപത്രിയില്‍ നിന്നും അവരുടെ തന്നെ ആംബുലന്‍സില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് ശ്രീറാം വെങ്കിട്ടരാമനെ കൊണ്ടുവന്നത്. മുഖം മറക്കുന്നതിനായി മാസ്‌ക് ധരിച്ചാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ട്രച്ചറില്‍ ആശുപത്രിയില്‍ നിന്നും പുറത്തെടുത്തത്. ഗുരുതര പരുക്കുകള്‍ ഉണ്ടെന്നു തോന്നിപ്പിക്കും വിധം ശ്രീറാം വെങ്കിട്ടരാമനെ ആബുലന്‍സില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ബഷീറിനെ ബൈക്കില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെടുമ്പോഴും മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചപ്പോഴും ശ്രീറാമിന് ശാരീരിക അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ല. ശ്രീറാം വെങ്കിടേശ്വരന്‍ ജനറല്‍ ആശുപത്രിയിലും കിംസ് ആശുപത്രിയിലും എത്താന്‍ പരസഹായം തേടിയിരുന്നില്ല. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ ഗുരുതര പരുക്കുകള്‍ ഉണ്ടെന്നു തോന്നിപ്പിക്കും വിധമാണ് ഇന്നലെ കിംസ് ആശുപത്രിയില്‍ നിന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ചത്. കിംസ് ആശുപത്രിയില്‍ പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും വന്‍സന്നാഹം ഒരുക്കിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുളള ആംബുലന്‍സിലാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. ഉള്‍വശം കാണാത്ത ആബുലന്‍സിലായിരുന്നു യാത്ര. കിംസ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുക്കള്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കിംസ് ആശുപത്രിയില്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുളള സൗകര്യങ്ങളും ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഒരുക്കി. അഞ്ചരക്ക് ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ആര്‍ അമലിന്റെ വസതിയില്‍ ശ്രീറാം വെങ്കിട്ടരാമനെ എത്തിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയും പൊലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതിനു ശേഷം മജിസ്‌ട്രേറ്റ് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിവാസം ആവശ്യമില്ലെന്ന നിഗമനത്തിലാണ് മജിസ്‌ട്രേറ്റ് എത്തിചേര്‍ന്നത്. മജിസ്‌ട്രേറ്റ് ആബുലന്‍സിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അപകടത്തിനു ശേഷം ശ്രീംറാം സ്വന്തം ഇഷ്ടപ്രകാരം ചികിത്സക്കായി കിംസ് ആശുപത്രി തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീറാമി ന്റെ ആവശ്യം പൊലീസ് സമ്മതിക്കുകയായിരുന്നു. ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് ശ്രീറാം വെങ്കിട്ടരാമന്റെ പേരില്‍ ചുമത്തിയിരുന്നില്ല. പിന്നീടാണ് മനഃപൂര്‍വമായ നരഹത്യക്കുളള ജാമ്യമില്ലാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമന്റെ മേല്‍ ചുമത്തിയത്. ശനിയാഴ്ച്ച ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് ശ്രീറാം വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More3 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
india3 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
News3 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദര്‍
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
kerala3 days ago
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
-
kerala3 days ago
തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം