News
ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി പുറത്ത്; ഫിറ്റ് എന്നും കളിക്കുവാന്‍ തയ്യാറെന്നും ഷമി
ഫിറ്റ് ആണെന്നും ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്നും ഷമി വ്യക്തമാക്കി.
ഇന്ത്യയുടെ ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ മുഹമ്മദ് ഷമി ടീമില്‍ ഇല്ലാതായതിനെ തുടര്‍ന്ന് താരം പ്രതികരിച്ചു. ഫിറ്റ് ആണെന്നും ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്നും ഷമി വ്യക്തമാക്കി. സെലക്ഷന്‍ തീരുമാനങ്ങള്‍ സെലക്ടര്‍മാര്‍, ക്യാപ്റ്റന്‍, കോച്ച് എന്നിവരുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ തിരഞ്ഞെടുക്കപ്പെടുമോ ഇല്ലയോ എന്നത് എന്റെ കൈകളില്‍ല്ല. സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റനും കോച്ചുമാണ് തീരുമാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കായി കളിക്കാന്‍ ഞാന്‍ റെഡിയാണ്. പരിശീലനം നന്നായി നടക്കുകയാണ്, ഫിറ്റ് ആണെങ്കിലും ഇനി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഉറപ്പു തരുന്നു,” ഷമി പറഞ്ഞു.
കഴിഞ്ഞ ദുലീപ് ട്രോഫി മത്സരത്തില്‍ 35 ഓവറുകള്‍ പന്തെറിഞ്ഞത് വലിയ കംഫര്‍ട്ട് അനുഭവമായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നും, തിരഞ്ഞെടുക്കുകയാണെങ്കില്‍ ഒരുമിച്ചു കളിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
എങ്കിലും, ബിസിസിഐ ഷമിയെ ഓസ്ട്രേലിയ പരമ്പരയില്‍ ഒഴിവാക്കിയതിനാല്‍ ഇപ്പോഴത്തെ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറഞ്ഞുവെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 35കാരനായ പേസറിന്റെ അഭ്യന്തര ക്രിക്കറ്റിലെ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ല എന്നും, മാര്‍ച്ച് 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഷമിയുടെ നിരാശാജനക പ്രകടനവും പരിക്ക് പ്രശ്‌നങ്ങളും സെലക്ടര്‍മാര്‍ക്ക് ഇപ്പോഴത്തെ മികച്ച ഓപ്ഷന്‍ അല്ലെന്ന വിലയിരുത്തലിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
അട്ടപ്പാടിയില്‍ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം.
2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്.
അട്ടപ്പാടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരുവാര ഉന്നതിയില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. വീടിന്റെ സണ്‍ഷെയ്ഡില്‍ കളിക്കുന്നതിനിടെയാണ് ചുമരിടിഞ്ഞ് വീണ് സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവര്‍ മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വര്‍ഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം.
കുട്ടികള്‍ സാധാരണയായി ഈ വീട്ടില്‍ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്‌നേഷും. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. 2016 ല്‍ സര്‍ക്കാര്‍ അനുവദിച്ച വീടാണ് നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീടിന്റെ വാര്‍പ്പ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.
മുക്കാലിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. സ്‌കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തില്‍ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍. മൊബൈല്‍ സിഗ്‌നല്‍ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാല്‍ തന്നെ അപകട വിവരം പുറത്തറിയാന്‍ വൈകി.
kerala
എസ്.ഐ.ആർ ബൂത്ത് തലത്തിൽ യൂത്ത് വിജിലൻ്റ് ടീമിനെ സജ്ജമാക്കാൻ യൂത്ത് ലീഗ്
ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കോഴിക്കോട് : ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ. ആർ) നടപടികൾ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നില നിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനും വോട്ടർമാർക്ക് സഹായം നൽകുന്നതിനുമായി വാർഡ് / ശാഖ / യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീം രൂപീകരിക്കാൻ മുസ്‌ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ ബൂത്തിലും രണ്ട് വീതം ആളുകയാണ് ഇതിനായി നിയോഗിക്കുക. മുഴുവൻ വോട്ടർമാരുടെയും പേര് ലിസ്റ്റിൽ വരുത്തുന്നതിനാവശ്യമായ പരിശീലനം പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ യൂത്ത് വിജിലൻ്റ് ടീമിന് നൽകും. ഓരോ വാർഡിലും ആവശ്യമായ ഇടപെടലുകൾ നടത്താൻ യൂത്ത് ലീഗ് കമ്മറ്റികൾ നേതൃത്വം നൽകുകയും ചെയ്യും.
ആസന്നമായ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയം ഉറപ്പ് വരുത്തുന്നതിന് മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങാന്നും യോഗം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ ബാഫഖി തങ്ങള്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഷിബു മീരാന്‍ പ്രസംഗിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സി.എച്ച് ഫസല്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, ഷാഫി കാട്ടില്‍, ഷിബി കാസിം, ടി.ഡി കബീര്‍, സി. ജാഫര്‍ സാദിഖ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീല്‍, കെ.എം ഫവാസ്, ശരീഫ് സാഗര്‍, ഷബീര്‍ ഷാജഹാന്‍, പി.വി അഹമ്മദ് സാജു ചര്‍ച്ചയില്‍ പങ്കെടുത്തു
gulf
സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ഇന്ന്: സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ശനിയാഴ്ച ദേര ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു.
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 9-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അബൂഹൈൽ സ്പോർട്സ് ബേയിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
News2 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
india2 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film2 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്

