തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന് തന്നെ. തൊട്ടുപിറകിലുണ്ടായിരുന്ന പാലക്കാട് ജില്ലയെ മറികടന്നാണ് കോഴിക്കോട് വീണ്ടും കലാ കിരീടവുമായി മുന്നിട്ടത്.

895 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റും സ്വന്തമാക്കി. 875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്.

തുടര്‍ച്ചയായി ഇത് 12ാം തവണയാണ് കിരീടം കോഴിക്കോട് സ്വന്തമാക്കുന്നത്. 2015-ല്‍ പാലക്കാട് ഒപ്പമെത്തിയപ്പോള്‍ ഇരു ജില്ലകളും കിരീടം പങ്കുവെച്ചിട്ടുണ്ട്.