മഥുര: ബി.ജെ.പി എം.പി ഹേമ മാലിനി മഥുരയിലെ റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കാളയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സ്റ്റേഷന്‍ മാനേജറെ സസ്‌പെന്റ് ചെയ്തു. മഥുര ജങ്ഷന്‍ റെയില്‍വെ സ്റ്റേഷനിലെ മാനേജര്‍ കെ.എല്‍ മീണയെയാണ് സസ്‌പെന്റ് ചെയ്തത്.

സ്റ്റേഷനില്‍ കന്നുകാലികള്‍ പ്രവേശിക്കുന്നത് തടയാന്‍ മാനേജര്‍ക്കായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.