തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അറബികടലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി രൂപം കൊണ്ട ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണിത്.

ഇന്നു വൈകീട്ടോടെ കാറ്റിന്റെ ശക്തിപ്രാപിക്കുമെന്നാണ് വിവരം. മണിക്കൂറില്‍ 135 മുതല്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റിന്റെ വേഗം. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലും കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യപടിഞ്ഞാറന്‍ തീരങ്ങളില്‍ ഒക്ടോബര്‍ 11 വരെയും ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെയും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.