Connect with us

kerala

അണപൊട്ടി വിദ്യാര്‍ത്ഥിരോഷം; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എം.എസ്.എഫ് ലോങ് മാര്‍ച്ച്

രാമനാട്ടുകരയില്‍നിന്ന് തുടങ്ങിയ ലോങ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

Published

on

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി പ്രതിഷേധമിരമ്പി. അക്കാദമിക രംഗത്തെ നിലാവര തകര്‍ച്ചയും, പരീക്ഷ നടത്തിപ്പിലെ ഗുരുതരമായ അപാകതകളും, ഉത്തര കടലാസ് കാണാതായ സംഭവവും തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ പരിഹാരം തേടിയാണ് മാര്‍ച്ച് നടത്തിയത്.

വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ പി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ജന. സെക്രട്ടറി ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, കെടി റഹൂഫ്, ഫാരിസ് പൂക്കോട്ടൂര്‍ അഫ്നാസ് ചോറോട് സ്വാഹിബ് മുഹമ്മദ് കബീര്‍ മുതുപറമ്പ് വി എ വഹാബ് ഹംസ കെയു പി.കെ.എം ഷഫീഖ് അയിഷാ ബാനു റുമൈസ റഫീഖ് റിന്‍ഷാദ് പി. എം സമീര്‍ എടയൂര്‍ ഫവാസ് പനയത്തില്‍ ജീലാനി കൂടത്തായ് റിയാസ് പുല്പറ്റ പി എ ജവാദ് അഖില്‍ ആനക്കയം, ഷാഫി എടച്ചേരി നസീഫ് ഷേര്‍ഷ് ആമീന്‍ റാഷിദ് മുഹ്സിന്‍ എം ടി അഡ്വ നൂറുദ്ധീന്‍ എം വി ഹസ്സൈനാര്‍ വസീം മാലിക്ക് ജലീല്‍ കാടാമ്പുഴ അജ്മല്‍ ഉമ്മിണിയാട്ടില്‍ കെപി യാസിര്‍ അല്‍ റെസിന്‍ ഫായിസ് മുഹമ്മദ് സവാദ് അനീസ് സി എ ബഷീര്‍ നബീല്‍ ഷാഫി എന്‍ പി അനസ് വൈദ്യരങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി. രാമനാട്ടുകരയില്‍നിന്ന് തുടങ്ങിയ ലോങ് മാര്‍ച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബി.ജെ.പി നേതാവ് കുടുംബക്ഷേത്രത്തില്‍ തൂങ്ങിമരിച്ചു

ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബി.ജെ.പി നേതാവിനെ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി ഇലന്തൂര്‍ പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുടുംബക്ഷേത്രത്തിലാണ് ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബി.ജെ.പി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജ് പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

kerala

‘ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നത്’ : രാജ്മോഹൻ ഉണ്ണിത്താൻ

വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നതെന്നും” രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

Published

on

മനുഷ്യ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര- കേരള സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉപവാസം സമരം ആരംഭിച്ചു.

കാസർഗോഡ് മുളിയാർ ബോവിക്കാനത്ത് നടക്കുന്ന ഉപവാസ സമരം എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ്‌ മുൻഷി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലയിൽ ഉൾപ്പടെ വന്യമൃഗ ശല്യം കൂടിവരുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

“കേന്ദ്ര- കേരള സർക്കാരുകൾ വിഷയത്തിൽ വേണ്ടവിധം ഇടപെടുന്നില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ്. ഭീതിജനകമായ അന്തരീക്ഷത്തിൽ കാസർഗോഡുകാർ ഉൾപ്പടെ ജീവിക്കുന്നു. വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്‍റാണ് കേന്ദ്രം ഭരിക്കുന്നതെന്നും” രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

Continue Reading

kerala

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരെ കാണും

മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

Published

on

പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.

ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.

Continue Reading

Trending