ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്‌കര്‍. ടി20 ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന്‍ കാഴ്ച വെച്ചതെന്നാണ് ഗവാസ്‌കറുടെ വിമര്‍ശനം. 42 പന്തില്‍ നിന്നാണ് ധവാന്‍ 41 റണ്‍സെടുത്തത്. രോഹിത് ശര്‍മ പെട്ടെന്ന് പുറത്തായ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തേണ്ട ചുമതല ധവാനുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ധവാന്‍ പരാജയപ്പെടുകയായിരുന്നു.ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘അടുത്ത രണ്ട് മത്സരത്തിലും ധവാന്റെ പ്രകടനം ഇങ്ങനെ തന്നെയാണെങ്കില്‍ സ്വാഭാവികമായും ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരും. 4045 റണ്‍സ് നിങ്ങള്‍ അത്രയും പന്തില്‍ നിന്ന് തന്നെയാണ് എടുക്കുന്നതെങ്കില്‍ ടി20 ക്രിക്കറ്റില്‍ ടീമിന് അത് കൊണ്ട് വലിയ ഗുണമൊന്നുമില്ല. ധവാന്‍ തന്നെ ഇക്കാര്യം ചിന്തിച്ച് തുടങ്ങണം,’ ഗാവസ്‌കര്‍ പറഞ്ഞു.ഒന്നാം ടി20യില്‍ ബംഗ്ലാദേശിനോട് ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.