തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി. പണം ചെലഴിക്കുന്നതിലെ പരിധി കടന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാകും. എംപിയെ അയോഗ്യനാക്കുള്ള അധികാരം വരെ കമ്മീഷനുണ്ട്. തുടര്‍ന്ന് രണ്ടാമത് എത്തിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിഷയത്തില്‍ സണ്ണി ഡിയോളിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടി.
കോണ്‍ഗ്രസിന്റെ തട്ടകമായ പഞ്ചാബില്‍ സീറ്റിങ് എംപി വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് സണ്ണി ഡിയോളിനെ ബിജെപി മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുനില്‍ ജാഖറിനെ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോള്‍ പരാജയപ്പെടുത്തിയത്.
Be the first to write a comment.