Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

Published

on

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര്‍ വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.

Continue Reading

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Trending