Connect with us

kerala

മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന നിലപാട് സുരേഷ് ഗോപി തിരുത്തണം: കെ.യു.ഡബ്ല്യു.ജെ

മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്.

Published

on

മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ.

മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.

തട്ടുപൊളിപ്പൻ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീർത്തും വിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.

kerala

തെന്മല ഡാമിന്റെ 3 ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Published

on

ശക്തമായ മഴയില്‍ കല്ലടയാറ്റിലെ ജലനിരപ്പുയര്‍ന്നതിനാല്‍ തെന്മല ഡാമിന്റെ 3 ഷട്ടറുകള്‍ 5 സെന്റി മീറ്റര്‍ വീതം തുറന്നു. നിലവില്‍ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ലെങ്കിലും കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോന്നി GD സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന കര്‍ശന നിയന്ത്രണമുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഇന്ന് മഴമാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

Continue Reading

kerala

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാതന്റെ നഗ്‌ന മൃതദേഹം

മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത

Published

on

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത നഗ്‌ന മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്.

മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്സ് സമീപത്തുനിന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

 

Continue Reading

kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രികൂടിയായ ഇളങ്കോവന്‍ ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമസഭാംഗമാണ്

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

മുന്‍കേന്ദ്രമന്ത്രികൂടിയായ ഇളങ്കോവന്‍ ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമസഭാംഗമാണ്. ടി.എന്‍.സി.സി. പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാര്‍ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഈറോഡ് ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എ.യായിരുന്ന മകന്‍ തിരുമകന്‍ ഇവേര മരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇളങ്കോവന്‍ എം.എല്‍.എ.യായത്.

Continue Reading

Trending