തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുരേഷ്‌ഗോപി എം.പി. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്. അനാവശ്യ റിപ്പോര്‍ട്ടുകളിലൂടെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു.