കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന നേതാവാണു സുവേന്ദു.

ഒരു മാസം മുമ്പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു. ബിജെപിയില്‍ ചേരുമെന്നാണു വിവരം. ഈ ആഴ്ച അവസാനം കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. അപ്പോള്‍ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ഏത് വിധേനയുടെ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് മമതയുടെ വിശ്വസ്തരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ അമിത് ഷാ ആരംഭിച്ചിരിക്കുന്നത്.