തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വപ്നയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ നിയമനം ലഭിക്കാന്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് പഞ്ചാബിലെ വിദ്യാഭ്യാസ സ്ഥാപനമെന്ന് കണ്ടെത്തി.പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപമാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന് ഇടനിലക്കാരായ പ്രവര്‍ത്തിച്ചവര്‍ പൊലീസിന് മൊഴി നല്‍കി.

സര്‍ട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്ന നല്‍കി. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയും വിഷന്‍ ടെക്കിനെയും മാത്രമാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ ഇതേ വരെ പ്രതിയാക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജില്‍ക്കല്‍ യൂണിവേഴ്‌സിറ്റില്‍ നിന്നും ബികോം ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമനം നേടിയത്.

എന്നാല്‍ സ്വപ്ന ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ വ്യാജമാണെന്ന് സര്‍വ്വകലശാലാല വിശദീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് എഎന്ന സ്ഥാപനമാണെന്ന് കണ്ടെത്തിയത്. തിരുവന്തപുരം തൈക്കാടുള്ള എ എ്ഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനത്തിലെ ചിലര്‍ വഴിയാണ് പഞ്ചാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സ്വപ്നക്ക് ലഭിക്കുന്നത്. എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുപ്പോള്‍ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുമേഖേനയാണ് സ്വപ്ന തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എ്ഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്ററിനെ സമീപിക്കുന്നത്. തൈക്കാട് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സ്ഥാപനം നടത്തിയ ചിലരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പഞ്ചാബിലെ സ്ഥാപനമാണ് സ്വപ്നക്ക് വേണ്ടി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച നല്‍കിയെന്ന വിവരം പുറത്തുവരുന്നത്.