സ്‌റ്റോക്ക്‌ഹോം: സ്‌റ്റോക്ക്‌ഹോമിലെ തിരക്കുള്ള നഗരത്തില്‍ വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. സ്വീഡന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലുവിയന്‍ പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.

നഗരത്തിലെ തിരക്കുള്ള കാല്‍നടത്തെരുവിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയതെന്നറിയുന്നു.

ഇന്ത്യന്‍ എംബസിയുടെ ഏതാനും മീറ്ററുകള്‍ അകലെയാണ് ആക്രമണം നടന്ന തിരക്കേറിയ തെരുവ്. അതേസമയം ഇന്ത്യക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

2010 ഡിസംബറിലെ ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തിന് അടുത്താണ് ഇന്ന ട്രക്ക് ഇടിച്ചുകയറ്റിയ സംഭവമെന്നറിയുന്നു.