ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിങ് മടങ്ങിയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മിന്നും ഫോമാണ് യുവരാജിന് തുണയായത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണ്. പരിക്കില്‍ നിന്ന് മുക്തമല്ലാത്ത ഷമിയെ ടീമിലേക്ക് തിരിച്ചുവിളിച്ചില്ല.

അതേസമയം പരിശീലന മത്സരത്തിലുള്ള ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടം നേടി. യൂസ്‌വേന്ദ്ര ചഹല്‍, ഋഷബ് പന്ത് എന്നിവരാണ് ടി20യിലെ പുതുമുഖങ്ങള്‍. റൈനക്ക് ഏകദിന ടീമില്‍ ഇടം നേടാനായില്ല. മൂന്ന് ഏകദിന ടി20 മത്സരങ്ങളാണ് ഇന്ത്യക്ക് ഇംഗ്ലണ്ടുമായി കളിക്കാനുള്ളത്. ആദ്യ ഏകദിനം ഈ മാസം 15ന് പൂനെയില്‍ നടക്കും.

ഏകദിന ടീം: കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍) എം.എസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹനെ, ഹര്‍ദ്ദിക്ക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, അമിത് മിശ്ര, ജസ്പ്രീത് ഭുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്

ടി20 ടീം: ലോകേഷ് രാഹുല്‍, മന്ദീപ് സിങ്, വിരാട് കോഹ്ലി( ക്യാപ്റ്റന്‍) എം.എസ് ധോണി, യുവരാജ് സിങ്, സുരേഷ് റൈന, ഋഷബ് പന്ത്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, യൂസ് വേന്ദ്ര ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ഭുംറ, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍.