പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇഴഞ്ഞു നീങ്ങുന്ന വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നേരത്തെ പിന്നില്‍ പോയ മഹാസഖ്യം തിരിച്ചുവരുന്ന സൂചനകളാണ് കാണുന്നത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ വിജയം ആര്‍ജെഡി സ്വന്തമാക്കി. ദര്‍ഭംഗ റൂറലില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ലളിത് യാദവാണ് വിജയിച്ചത്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുകയാണ്. ഇതുവരെ എട്ട് സീറ്റുകളിലെ വിജയികളെ പ്രഖ്യാപിച്ചു. ബിജെപി, ആര്‍ജെഡി, ജെഡിയു എന്നീ കക്ഷികള്‍ രണ്ട് വീതം സീറ്റിലും കോണ്‍ഗ്രസ്, വിഐപി പാര്‍ട്ടികള്‍ ഓരോ സീറ്റിലും വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ലീഡ് നില ആയിരത്തില്‍ താഴെയുള്ള 24 സീറ്റുകളിലാണ് മുന്നണികള്‍ പ്രതീക്ഷ വെക്കുന്നത്. ഈ മണ്ഡലങ്ങളില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളുമുള്ളത്.