മകന് തൈമൂര്‍ എന്ന് പേരിട്ടതില്‍ എന്താണ് തെറ്റെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഒരു ചരിത്രപുരുഷന്റെ പേരാണ് തൈമൂര്‍ എന്ന് അറിയാം. എന്നാല്‍ 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ആരെങ്കിലും ഒന്ന പറഞ്ഞ് തരുമോ എന്നും താരം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കവെയാണ് സെയ്ഫ് അലി ഖ്ാന്‍ വിവാദത്തോട് പ്രതികരിച്ചത്.

കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട പേരായതിനാലാണ് മകന് തൈമൂര്‍ എന്ന് പേരിട്ടത്. മതത്തിന്റെ കാര്യത്തില്‍ ഒരു പിടിവാശിയും തനിക്കില്ല. മകന് വലുതായാല്‍ അവന് ഇഷ്ട്്‌പ്പെട്ട മതം സ്വീകരിക്കാനുള്ള സ്വാതന്ത്യമുണ്ടെന്നും ബോളിവുഡ് താരം കൂട്ടിച്ചേര്‍ത്തു.