Connect with us

Culture

കേരളത്തിനായി കൈകോര്‍ത്ത് തമിഴ്‌നാടും; സര്‍ക്കാര്‍ ജീവനക്കാര്‍ 200 കോടി നല്‍കും

Published

on

ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കൈത്താങ്ങായി തമിഴ്‌നാട് 200 കോടി നല്‍കും. തമിഴ്‌നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു ദിവസത്തെ വേതനമാണ് ഇപ്രകാരം നല്‍കുന്നത്. തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടി.എന്‍.ജി.ഇ.എ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

നേരത്തെയും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്നിരുന്നു. 4000 കിലോ അരി, അവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ കേരളത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. ദുരിതത്തില്‍ സഹായിക്കാന്‍ ഓരോ മലയാളിയോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തില്‍ മൂന്ന് ദിവസത്തെ ശമ്പളം നല്‍കി പത്തുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

GULF

തിരക്കൊഴിയാതെ മക്ക; ആത്മനിര്‍വൃതിയില്‍ ജനലക്ഷങ്ങള്‍

ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്. ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.41 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്‌റാനി പറഞ്ഞു.

റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്.

ഉംറ തീര്‍ത്ഥാടകര്‍ തങ്ങളുടെ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാര്‍ത്ഥനക്കൊപ്പം പെയ്ത നേര്‍ത്ത മഴ വിശുദ്ധഗേഹത്തിന്റെ മുറ്റത്തെയും നനയിച്ചു. തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.

ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.

Continue Reading

GULF

എറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഡോ.ഷംസീര്‍ മൂന്നാമന്‍

മുഹമ്മദ് അല്‍അബ്ബാര്‍, അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്

Published

on

ദുബൈ: അറേബ്യന്‍ ബിസ്നസ്സ് തയാറാക്കിയ ദുബൈയിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ വിപിഎസ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംസീര്‍ വയലില്‍ മൂന്നാമനായി തെരഞ്ഞെടുത്തു.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍, മഷ്രിഖ് ബാങ്ക് അല്‍ഗുറൈര്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

Continue Reading

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

Trending