crime

സാമൂഹികവിരുദ്ധര്‍ മദ്രസയില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

By webdesk14

October 02, 2023

മദ്രസയില്‍ കയറി സാമൂഹിക വിരുദ്ധര്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. തിരൂര്‍ കൂട്ടായി അരയന്‍ കടപ്പുറം സിറാജുല്‍ ഉലൂം മദ്രസയിലാണ് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചും മോഷണം നടത്തിയും സാമൂഹിക വിരുദ്ധര്‍ പ്രശ്‌നമുണ്ടാക്കിയത്. നബിദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വച്ചിരുന്ന മുളകുപൊടി, നെയ്യ്, ബിസ്‌കറ്റ്, ശീതള പാനീയങ്ങള്‍ എന്നിവ കവര്‍ പൊട്ടിച്ച് നിലത്തു വിതറിയിട്ടുണ്ട്.

കൂടാതെ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ നിന്ന് മോഷണം പോയിട്ടുമുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി അടച്ച മദ്രസ രാവിലെ തുറന്ന അധ്യാപകരാണ് ഇത് കണ്ടത്. തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. നൂറിലധികം കുട്ടികള്‍ പഠിക്കുന്ന മദ്രസയാണിത്. നിലത്ത് മുളകുപൊടി അടക്കം വിതറിയതിനാല്‍ ക്ലാസ് മുടങ്ങി.