Connect with us

kerala

പൂവം പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

ഇരിട്ടി പടിയൂർ പൂവം പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെയും മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് 12.30ഓടെ പൂവം കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയുടെ (28) മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. ഇരുവരും ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പൂവം പുഴയിൽ കാണാതായത്. കോളജിൽ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാർഥിനികൾ പുഴയിലിറങ്ങുന്നത് ശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോവുകയായിരുന്നു. രണ്ട് ദിവസമായി തുടരുന്ന തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

kerala

മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്‌പെന്‍ഷന്‍

സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.

Published

on

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഇന്‍ക്വസ്റ്റ് നടത്താനായി സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കാന്റീന്‍ ജീവനക്കാരനെ അടക്കം കാണിച്ച സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍. താല്‍കാലിക ജീവനക്കാരന്‍ സുരേഷ് കുമാറിനെയാണ് സൂപ്രണ്ടന്റ് സസ്‌പെന്‍ഡ് ചെയ്തത്. സി.പി.എം നെടുമങ്ങാട് പറണ്ടോട് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് സുരേഷ് കുമാര്‍.

ജോലിയില്‍ നിന്ന് 15 ദിവസം സസ്‌പെന്‍ഡ് ചെയ്ത സൂപ്രണ്ടന്റ് സുരക്ഷാ ജീവനക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ സ്വദേശിനിയായ 28കാരി ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്താനായി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഈ മൃതദേഹമാണ് ഞായറാഴ്ച രാവിലെ സുരേഷ് കുമാര്‍ കാന്റീന്‍ നടത്തിപ്പുകാരനും ബന്ധുക്കള്‍ക്കും കാണിച്ചു കൊടുത്തത്. തന്റെ അറിവോടെയല്ല സുരക്ഷാ ജീവനക്കാരന്‍ താക്കോല്‍ എടുത്തതെന്നാണ് ്ോര്‍ച്ചറിയുടെ ചുമതലയുള്ള നഴ്‌സിങ് സ്റ്റാഫ് പറയുന്നത്.

Continue Reading

kerala

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവം; അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഈ വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു ്ര്രപധാന ശിപാര്‍ശ. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതില്‍ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ അധ്യാപക സംഘടന പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.

Continue Reading

kerala

സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം; സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്

സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Published

on

വയോധികരായ സഹോദരിമാരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെതിരെ ലുക്കൗട്ട് നോട്ടീസ്. സഹോദരന്‍ പ്രമോദി (62)നുവേണ്ടി ചേവായൂര്‍ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെയാണ് വേങ്ങേരി തടമ്പാട്ടുതാഴം ഫ്‌ലോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന നടക്കാവ് മൂലന്‍കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന്‍ പ്രമോദ് സുഹൃത്തിനെയും ബന്ധുവിനെയും ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.

ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോള്‍ ഇരു സഹോദരിമാരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. പരസഹായം ആവശ്യമായ ഇരുവരെയും ഏറെക്കാലമായി പരിചരിക്കുന്ന പ്രമോദിന് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ കടുംകൈ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

Continue Reading

Trending