kerala
പെട്ടി…. ഒടുവില്‍ പൊട്ടി

കടിച്ച പാമ്പിനെ ഉപയോഗിച്ച് തന്നെ വിഷം ഇറക്കുക എന്ന തന്ത്രം പണ്ട് കാലത്ത് വിഷ വൈദ്യന്മാര് ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഏതാണ്ട് ഇപ്പോള്‍ പാലക്കാട് വിഷം വമിപ്പിച്ച ഇടതന്മാരെ കൊണ്ട് തന്നെ വിഷം ഇറക്കിവെപ്പിക്കുന്ന ചികിത്സയാണ് യു.ഡി.എഫ് ചെയ്യുന്നത്. പല തരത്തിലുള്ള തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും പാലക്കാട് മണ്ഡലത്തില്‍ ഏല്‍ക്കാതായതോടെ ബി.ജെ.പിയുടെ വാതിലില്‍ മുട്ടി നോക്കിയ പഴയ കോണ്‍ഗ്രസുകാരനെ തന്നെ സ്റ്റെതസ്കോപ്പും കൊടുത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കി. എന്നിട്ടും രക്ഷയില്ലാതായതോടെ പാര്‍ട്ടിയുടെ തന്ത്രജ്ഞരും ബുദ്ധിജീവികളുമായ രാജ്യസഭാ എം.പി എ.എ റഹിമിനേയും പാലക്കാട്ടുകാരനായ മന്ത്രിയേയും ഇറക്കി. പിന്നെ പറയണ്ടല്ലോ തന്ത്രത്തിന്റെ ഏഴു കളിയായിരുന്നു. അതില്‍ ഏറ്റവും വലിയ തന്ത്രം ഒരു നില ട്രോളി ബാഗില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി കോടികള്‍ കൊണ്ടുവരുന്നുവെന്ന ഭയങ്കരമാന വാര്‍ത്തയായിരുന്നു. ആദ്യം പാര്‍ട്ടി ചാനലിലെ മുഖ്യനെ വിവരം അറിയിച്ചു. പണ്ട് ചാനല്‍ നടത്തി സ്വന്തം അച്ഛന് ചെരിപ്പ് മാലയിട്ടവരുടെ തോളത്ത് കൈയ്യിട്ട പഴയ കീണര്‍ പരിശോധകനും കൂടി ചേര്‍ന്നു. പിന്നെ പുതിയ കൂട്ടുകാരായ സംഘപരിവാര്‍ നേതാക്കളും കൂടി ചേര്‍ന്നതോടെ സംഘം തയ്യാര്‍. പിന്നെ ഒന്നും ആലോചിച്ചില്ല. രായ്ക്കു രാമാനം പൊലീസിനെ കൊണ്ട് യു.ഡി.എഫ് നേതാക്കള്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നാടകം. റെയ്ഡോഡ് റെയ്ഡ്. മഫ്ടി പൊലീസ്, പാര്‍ട്ടി ചാനല്‍, ഇടത്, ബി.ജെ.പി നേതാക്കള്‍ എല്ലാം റെഡി. എവിടെ പരിശോധിക്കണമെന്ന കാര്യം പോലും നിര്‍ദേശിക്കുന്നത് ഈ കൂട്ടരായിരുന്നു. അവിടെ പരിശോധിക്ക്, ഇവിടെ പരിശോധിക്ക് എന്നലറിയവര്‍ക്കായി വനിതാ നേ താക്കളുടെ മുറിയില്‍ വരെ പരിശോധിച്ചു. ഒടുവില്‍ പ്ലിങ്ങോട് പ്ലിങ്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. നാട്ടാര് മുഴുവന്‍ ബി.ജെ.പി. -സി.പി.എം സംയുക്ത പരിശോധകരുടെ സംഘത്തെ കാണുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങളായ മാധ്യമങ്ങള്‍ക്കു മുഴുവന്‍ ചോര്‍ത്തി നല്കിയ സി.പി.എമ്മുകാര്‍ പക്ഷേ പുറത്ത് വന്ന വിഡിയോകളില്‍ തോളില്‍ കെയ്യിട്ടും കൊഞ്ചിയും ചിരിച്ചും ഒരുമിച്ച് നില്ക്കുന്ന ബി.ജെ.പി-സി.പി.എം നേതാക്കളുടെ ദൃശ്യങ്ങള്‍ ഇതുപോലെ പുറത്ത് വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
കൊടകര കുഴല്‍പ്പണ കേസിലും കണ്ണൂരിലെ എ.ഡി.എമ്മിനെ അപമാനിച്ച് ജീവനൊടുക്കാന്‍ നിര്‍ബന്ധിപ്പിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചെയ്തിയിലും പെട്ട് നിലയില്ലാ കയത്തില്‍ മുങ്ങി നില്ക്കുന്ന പാര്‍ട്ടി കച്ചിത്തുരുമ്പാകുമെന്ന് കരുതി ഇറക്കിയതായിരുന്നു നീല ട്രോളി ബാഗ് ആരോപണം. എന്നാല്‍ എ.എ റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും എന്തു സംഭവിക്കുന്നുവോ അത് ഇവിടേയും സംഭവിച്ചു. എയറില്‍ നിന്നും താഴെ ഇറങ്ങാന്‍ ഒഴിവില്ലാതെ ഇക്ക കു ന്തത്തില്‍ പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാതിരാ റെയ്ഡ് നടത്തിയത് ഷാഫി പറമ്പില്‍ എം.പിയാണെന്ന ആരോപണവുമായി പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി കൂടി രംഗത്തു വന്നു. ഇതോടെ പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ തിരുത്തി ജില്ലാ സെക്രട്ടറി രംഗത്തു വന്നു. ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നായി ജില്ലാ സെക്രട്ടറി സംഗതി ഇവിടം കൊണ്ടും തീര്‍ന്നില്ല. ജില്ലാ സെക്രട്ടറി പറഞ്ഞതല്ല ഷാഫി തന്നെയാണ് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി. രണ്ട് സെക്രട്ടറിമാരും പറഞ്ഞതല്ല ശരി നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാന്‍ നാണമില്ലേ എന്ന് മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്. കൃഷ്ണദാസ് എപ്പോഴും ശരി മാത്രമേ പറയൂ എന്ന് ഡമ്മി സ്ഥാനാര്‍ത്ഥി. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കയ്യില്‍ കിട്ടിയെന്ന് വച്ച് വട്ട് കളിപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.
പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാന്‍ ഷാഫി പറമ്പില്‍ കളിച്ച കളിയാണ് ‘ട്രോളിയിലെ കള്ളപ്പണം’ എന്ന വ്യാജവാര്‍ത്ത എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ പറയുന്നു. ഇതോടെ മാലോകര്‍ക്കൊക്കെ ഒരു കാര്യം വ്യക്തമായി സി.പി.എം ബി.ജെപി ബന്ധം എന്നൊന്നുണ്ട്. എഎ റഹിമും വിവി രാജേഷും ടിവി രാജേ ഷും പ്രഫുല്‍കൃഷ്ണയും വിജിനും ആര്‍ഷോയും ‘കൈ രളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോ ഒരമ്മ ലെ ഒരു രാത്രി മുഴുവന്‍ നിറഞ്ഞാടിയിട്ടും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടെന്ന അവസ്ഥയിലാണ് സി.പി.എ മ്മും ബി.ജെ.പിയും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ല്‍ എല്‍ കെ അദ്വാനിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേര്‍ന്ന് തുടങ്ങിവെച്ചത് പിന്നീട് 1990കളില്‍ നഗരസ ഭാ ചെയര്മാന് സ്ഥാനം പിടിക്കാന്‍ എംഎസ് ഗോപാല കൃഷ്ണനും എന്‍ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എന്‍എന്‍ കൃഷ്ണദാസും സി കൃഷ്ണകുമാ റും എംബി രാജേഷും ദൃഢപ്പെടുത്തിയ അതേ കല പുതു തലമുറ ഏറ്റെടുക്കുന്നുവെന്ന പച്ചയായ വസ്തുത കാട്ടിത്തരാന്‍ പാതിരാ നാടകം സഹായിച്ചുവെന്നതാണ് ആകെത്തുക. പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി വാ തുറന്നാല്‍ സെല്‍ഫ് ഗോളാവുമെന്ന് അറിയാവുന്നതിനാല്‍ സി പിഎം ജില്ലാ സെക്രട്ടറി കൂടുതല്‍ അബദ്ധങ്ങള്‍ വിളിച്ചു പറയരുതെന്ന് സ്ഥാനാര്‍ത്ഥിയെ ശാസിക്കുകയാണ്. ആരോപണത്തില്‍ സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടു തട്ടിലായതോടെ പെട്ടി പൂട്ടി തടിയൂരാനാണ് സി.പി.എമ്മിന്റെ ശ്രമം.
kerala
കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു; താമസക്കാരെ മാറ്റി
24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്.
കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി.
24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലാണ് പില്ലര്‍ തകര്‍ന്നത്. തകര്‍ന്ന് വീണ പില്ലറില്‍ നിന്നും കമ്പിയുള്‍പ്പെടെ പുറത്തുവന്ന അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഭീകരാവസ്ഥ പുറത്തറിയാതിരിക്കാന്‍ തകര്‍ന്ന ഭാഗം ടാര്‍പോളിന്‍ ഷീറ്റ് വച്ച് മറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബലക്ഷയം സംബന്ധിച്ച് കോര്പ്പറേഷന് എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുമെന്ന് ഡിവിഷന് കൗണ്‍സിലര്‍ അറിയിച്ചു.
kerala
നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു
നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
kerala
സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും
വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്.

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ ഒരു പാസഞ്ചര്‍ ട്രെയിനുകളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.
ഇന്ന് രാത്രി 7.45ഓടെ ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്കുന്ന വിശദീകരണം. ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി