Connect with us

kerala

എന്നെ അകത്തിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷനാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്; കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹ വാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തുവെന്നാണ് സുധാകരന്‍ പറഞ്ഞത്. കേസില്‍ തന്നെ ജയിലിന് അകത്തിട്ടാല്‍ ഉയര്‍ന്ന പ്രമോഷന്‍ നല്‍കാമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി സുധാകരന്‍ പറയുന്നു.

പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരന്‍ അന്വേഷണം നേരിടുന്നത്.

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

EDUCATION

ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ല; മലബാറില്‍ വീണ്ടും അവഗണനയുടെ അധ്യായന വര്‍ഷം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.

Published

on

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ലാതെ ഇത്തവണയും മലബാറിലെ വിദ്യാർത്ഥികൾ പെരുവഴിയിലാകും. അധിക ബാച്ചിന് പകരം അധിക സീറ്റുകൾ അനുവദിച്ചാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിൽ ഞെരുങ്ങി ഇരിക്കേണ്ടി വരും. പഠന നിലവാരത്തെയും അധ്യാപനത്തെയും ഇത് ബാധിക്കും.

ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾ കൊമേഴ്‌സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.

മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. തെക്കൻ ജില്ലകളിൽ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മലബാറിനോട് സർക്കാർ ഇത്തവണയും അവഗണന തുടരുന്നത്.

Continue Reading

Trending