Connect with us

Video Stories

വിഭാഗീയതയുടെ സൈബര്‍ പോര്‍മുഖം

മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്.

Published

on

മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനെതിരെ സി.പി.എം കേന്ദ്രങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണം അമ്പരപ്പുളവാക്കുകയാണ്. ‘ഭുവനേശ്വരന്‍ സഖാവിന്റെ രക്തസാക്ഷിത്വം ഉണ്ടായിരുന്നില്ലേല്‍ ഈ നേരത്തിനകം നിങ്ങളുടെ കുടുംബത്തെ ഒന്നടങ്കം വിളിക്കുന്ന ഭാഷ പണ്ടേക്ക് പണ്ടേ മാറിയേനെ ‘സഖാവിന്’ പകരം സാര്‍ പദവി ആഗ്രഹിച്ച് സ്വയം അലങ്കരിച്ച വെറും വലതുപക്ഷ ചിന്താഗതിക്കാരന്‍ മാത്രമാണ് താന്‍’. അങ്ങനെ കൊലവിളിയും കുത്തുവാക്കുകളുമെല്ലാമായി സൈബര്‍പോരാളികള്‍ അരങ്ങുതകര്‍ക്കുകയാണ്.

സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും സ്വന്തം പ്രൊഫൈലുകളില്‍ നിന്ന് ആഭാസകരമായ ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ബാധം അഴിച്ചുവിടുകയും സംസ്ഥാന നേതാക്കളുള്‍പ്പെടെയുള്ളവര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന ഈ നീച പ്രവൃത്തികള്‍ക്ക് ഓശാനപാടുകയും ചെയ്യുമ്പോള്‍ സൈബറിടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയെടുത്തിട്ടുള്ള വൃത്തികെട്ട സംസ്‌കാരത്തിന് അത് അടിവരയിടുകയാണ്. സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ഈ വേട്ടയാടലുകള്‍ എതിരാളികള്‍ക്കുനേരെയായിരുന്നു ഇക്കാലംവരെ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ അനഭിമിതമായത് സ്വന്തംപക്ഷത്ത് നിന്നുയര്‍ന്നാലും ഇതുതന്നെയായിരിക്കും രീതിയെന്ന് സുധാകരനെതിരായ അതിക്രമത്തിലൂടെ അവര്‍ അരക്കിട്ടുറപ്പിക്കുകയാണ്.

എതിരാളികളെ വേട്ടയാടാന്‍ സൈബറിടങ്ങളെ സി.പി.എം എത്ര ഹീനമായി രീതിയിലാണ് ഉപയോഗപ്പെടുത്തുന്നതന്നതിനുള്ള തെളിവുകള്‍ രാഷ്ട്രീയ കേരളത്തിനുമുന്നില്‍ ഒറു തുറന്ന പുസ്തകമായി കിടക്കുന്നുണ്ട്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതിരിക്കുമ്പോള്‍ ശാരീരികമായി ഇല്ലാതാക്കുകയെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു രീതിയാണ്. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍, ശുഐബ്, കൃപേഷ്, ശരത്‌ലാല്‍, ഫസല്‍ തുടങ്ങി പാര്‍ട്ടി കോടതി ശിക്ഷ വധിച്ചവരുടെ പട്ടിക കോരളത്തിന്റെ മനസാക്ഷിയെ മരവി പ്പിച്ചുകൊണ്ട് നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. പേരാമ്പ്രയില്‍ ഷാഫി പറമ്പിലിനെതിരെ നടന്നതുപോലെയുള്ള ശാരീരികമായ മര്‍ദ്ദനങ്ങളും നേതാക്കളെന്നോ പ്രവര്‍ത്തകരെന്നോ വ്യത്യാസമില്ലാതെ അധികാരപ്രമത്തതയുടെ പിന്‍ബലത്തോടെ നടപ്പാക്കിയതും എണ്ണമോ കണക്കുകളോ ഇല്ലാത്തത്രയും വൈപുല്യം നിറഞ്ഞതാണ്.

മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കുനേരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജീവഛവങ്ങളായി മാറിയ യുവാക്കള്‍ നാടിന്റെ നൊമ്പരമായി ഇന്നും നിലകൊള്ളുന്നുണ്ട്. എന്നാല്‍ പുതിയ കാലത്ത് ശാരീരികമായ ഇല്ലാതാക്കലുകള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊപ്പം സൈബറിടങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ആത്മാഭിമാനത്തെ തകര്‍ക്കുന്ന പ്രവണതയും സി.പി.എം ചേര്‍ത്തുവെച്ചിരിക്കുകയാണ് എന്നതാണ് വാസ്തവം. സി.പി.എമ്മിന്റെ സംഘടിതമായ സൈബര്‍ ആക്രമണത്തിലൂടെ ജീവിതം നഷ്ടപ്പെട്ടവരില്‍ പൊതുപ്രവര്‍ത്തകര്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലുമുള്ള എല്ലാവിഭാഗം ജനങ്ങളുമുണ്ട്. സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥ സംഘടനയില്‍ അംഗമായിരുന്ന നവീന്‍കുമാര്‍ എന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിന്റെ സാഹചര്യത്തില്‍ അത്തരം കണക്കുകള്‍ നിരത്തുന്നതുപോലും അപ്രസക്തമാണ്.

കോണ്‍ഗ്രസ് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍പങ്കെടുത്തു എന്നതാണ് ജി. സുധാകരനുനേരെയുള്ള സംഘടിത ആക്രമണത്തിനു കാരണമായി ധ്വനിപ്പിക്കുന്നതെങ്കിലും അതിനുമപ്പുറത്തേക്കുള്ള പല മാനങ്ങളും അദ്ദേഹ ത്തിനെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരുപരാമര്‍ശംപോലും കെ.പി.സി.സി നടത്തിയ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹത്തില്‍നിന്നുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം നടത്തിയിട്ടുള്ള ചില തുറന്നുപറച്ചിലുകളാണ് സൈബര്‍ വെട്ടുകിളികളെ കളത്തിലിറക്കാന്‍ പാര്‍ട്ടിക്ക് പ്രേരകമായിട്ടുള്ളത്. അതിലൊന്ന് ശബരിമലയിലെ സ്വര്‍ണക്കൊ ള്ളയെക്കുറിച്ചുള്ളതാണെങ്കില്‍ മറ്റൊന്ന് പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതിയിലേക്കുള്ള വിരല്‍ചൂണ്ടലു കളാണ്. ശബരിമലയില്‍ സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്നും ദേവസ്വംബോര്‍ഡിന് വീഴ്ച്ചസംഭവിച്ചുവെന്നുമെല്ലാം മുന്‍ദേവസ്വം വകുപ്പ് മന്ത്രികൂടിയായ സുധാകരന്‍ വ്യക്തമാക്കുമ്പോള്‍ വിഷയത്തില്‍ തീര്‍ത്തും പ്രതിരോധത്തി ലായിത്തീര്‍ന്ന സി.പി.എമ്മിനെ അത് കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിക്കുന്നത്.

സൈബര്‍ വെട്ടുകിളികളുടെ ആക്രമണത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വം നേരിട്ട് രംഗത്തെത്തിയതും വിഷയത്തിന്റെ ഗൗരവത്തിന് അടിവരയിടുകയാണ്. ശബരിമല വിഷയത്തില്‍ മാത്രമല്ല, രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയില്‍ പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കുകയാണെന്ന അഭിപ്രായം പൊതുജനങ്ങളെ പോലെതന്നെ സി.പി.എം നേതാക്കളിലും അണികളിലും രൂഢമൂലമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടപ്പെട്ടിട്ടുപോലും പാര്‍ട്ടിയുടെയും ഘടക കക്ഷികളുടെയും സമ്മേളനങ്ങളില്‍ ഈ വികാരം ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമായി സര്‍ക്കാറും പാര്‍ട്ടിയും നിലകൊള്ളുമ്പോള്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ എത്രത്തോളം ഭയമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ആ ഭയത്തില്‍ നിന്നാണ് ജി. സുധാകരനെ പോലയുള്ള ഒരു മുതിര്‍ന്ന നേതാവനെതിരെയുള്ള ഈ വേട്ടയാടല്‍ ഉണ്ടായിരിക്കുന്നത്. അതിനു പിന്നില്‍ പാര്‍ട്ടിയുടെ സൈബര്‍ വെട്ടുകിളികള്‍ മാത്രമായിരിക്കില്ല എന്നതുറുപ്പാണ്.

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending