ബസ്ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കാം. ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് വച്ച് ഇന്ന് വൈകിട്ടോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ വീണ്ടും ശക്തമായി ഉയരാന്‍ സാധ്യതയുണ്ട്.

മിനിമം ചാര്‍ജ് 10 രൂപയായി വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ചു രൂപയോ അല്ലെങ്കില്‍ ടിക്കറ്റ് 50% കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് ഉയര്‍ത്തിയാല്‍ വന്‍ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ അത് ഉയര്‍ത്താന്‍ സര്‍ക്കാര്‍ മുതിരില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.