Connect with us

kerala

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ രീതി ശരിയല്ല:പി കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാറിന്റെ മദ്യനയം ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

Published

on

സര്‍ക്കാറിന്റെ മദ്യനയം ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് മദ്യവും മയക്കുമരുന്നും വഴിയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. അത്തരത്തില്‍ ഒരു സമയത്ത് ഇങ്ങനെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആലുവയിലെ കുറ്റകൃത്യങ്ങളടക്കം നമ്മള്‍ കണ്ടതാണ്. അത്തരം ഒരു സാഹചര്യത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്

ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

on

കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.

Continue Reading

kerala

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. നിലവില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending