Connect with us

News

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി

ഇന്ന് കൊല്ലപ്പെട്ടവരില്‍ യുഎന്‍ സംഘാംഗവും

Published

on

ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി. മധ്യ തെക്കന്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശം പിടിച്ചടക്കാനുള്ള ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ കരമാര്‍ഗ്ഗം ആക്രമണം തുടങ്ങിയത്. ഇന്ന് നടന്ന വ്യോമാക്രമണത്തില്‍ ഇതുവരെ ഇരുപതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഇന്നലെയുണ്ടായ ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ 400ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രാഈലിന്റെ അപ്രതീക്ഷിതമായ നീക്കം.

രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ഈസ്രാഈല്‍ ആക്രമണം നടത്തിയത്.

ഇന്ന് ഇസ്രാഈല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗമായ ഒരാളും കൊലപ്പെട്ടിട്ടുണ്ട്. യു എന്‍ സംഘത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു. കൂടാതെ, തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു

തസ്‌ലീമക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.

 

 

Continue Reading

india

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണം: സുപ്രീംകോടതി

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

Published

on

കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ അന്തസ് മാനിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അത് അദ്ദേഹത്തിന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഇന്‍സ്പെക്ടറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് 2 ലക്ഷം രൂപ പിഴ ചുമത്തി തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ (എസ്എച്ച്ആര്‍സി) ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇന്‍സ്പെക്ടര്‍ (ഹരജിക്കാരന്‍) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും പ്രതിയുടെ അമ്മയോട് ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

എസ്എച്ച്ആര്‍സി ഉത്തരവിനെയും എസ്എച്ച്ആര്‍സി ഉത്തരവ് ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ടാണ് ഹരജിക്കാരനായ പാവുള്‍ യേശുദാസന്‍ ഇപ്പോഴത്തെ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കുറ്റകരമായ വിധിന്യായത്തിന്റെ നാലാം ഖണ്ഡികയില്‍ പ്രതിഭാഗത്തിന്റെ അമ്മയോട് സംസാരിക്കാന്‍ ഹരജിക്കാരന്‍ വളരെ ആക്ഷേപകരമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്‍സ്പെക്ടര്‍ വിസമ്മതിച്ചുവെന്ന് കരുതിയാല്‍ പോലും അത് മനുഷ്യാവകാശ ലംഘനമാകില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിഗമനങ്ങളില്‍ തെറ്റില്ലെന്നു കണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

 

Continue Reading

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

Trending