Connect with us

india

ഞങ്ങൾക്ക് കിട്ടിയ നീതി’; ഹിജാബ് നിരോധനം പിൻവലിക്കാനുള്ള തീരുമാനത്തിന് സർക്കാരിന് നന്ദിയറിയിച്ച് മുസ്കാൻ

സംസ്ഥാന മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രി സമീര്‍ അഹ്മദ് ഖാന്, നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ എന്നിവരോടാണ് മുസ്‌കാന്‍ നന്ദി പറഞ്ഞത്.

Published

on

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് നന്ദിയറിയിച്ച് സംസ്ഥാനത്തെ സംഘപരിവാറിനെതിരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ മുസ്‌കാന്‍ ഖാന്‍. സംസ്ഥാന മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രി സമീര്‍ അഹ്മദ് ഖാന്, നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍ എന്നിവരോടാണ് മുസ്‌കാന്‍ നന്ദി പറഞ്ഞത്.

വിശ്വാസപരമായ അവകാശമാണ് തങ്ങള്‍ക്ക് തിരിച്ചു കിട്ടിയതെന്ന് മുസ്‌കാന്‍ പറഞ്ഞു. ശിരോവസ്ത്രം ഒരു വിദ്വേഷ അടയാളമല്ലെന്നും അതിനെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളോട് മുസ്‌കാന്‍ പറഞ്ഞു.

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ മറികടന്നുകൊണ്ടാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതെന്നും എന്നാല്‍ ഭരണകൂടത്തിന്റെ വിലക്കിനെ അംഗീകരിച്ചുകൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥികളായ തങ്ങള്‍ക്ക് ഹിജാബ് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മുസ്‌കാന്‍ പറഞ്ഞു.

ഇക്കാരണത്താല്‍ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നീതിയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്ന് മുസ്‌കാന്‍ കൂട്ടിച്ചേര്‍ത്തു. പഠിപ്പ് നിര്‍ത്തേണ്ടി വന്ന മസ്‌കന്‍ ഇപ്പോള്‍ പി.ഇ.എസ് കോളജില്‍ പഠനം തുടരാന്‍ തീരുമാനിച്ചതായും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നടക്കുന്നതിനിടയില്‍ അസൈന്‍മെന്റ് സമര്‍പ്പിക്കാന്‍ ഹിജാബ് ധരിച്ച് മാണ്ട്യ പി.ഇ.എസ് കോളജില്‍ എത്തിയ മുസ്‌കാനെ ജയ് ശ്രീറാം എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയുണ്ടായി.

സംസ്ഥാനത്തെ ഹിജാബ് നിരോധനം പിന്‍വലിക്കുന്നതിന് ഔദ്യോഗിക ഉത്തരവ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. വസ്ത്രവും ഭക്ഷണവും ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശവും തീരുമാനവുമാണ്, അതില്‍ എന്തിനാണ് താന്‍ തടസം സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

വോട്ടിന് വേണ്ടി രാഷ്ട്രീയം കളിക്കരുതെന്നും സംസ്ഥനത്തെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ തീരുമാനത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending