Connect with us

india

ഇന്ത്യയെന്ന പേര് മാറ്റാനുള്ള നീക്കം ദുഷ്ടലാക്കോടെ: കെ.സി.വേണുഗോപാല്‍

ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

Published

on

ഭരണഘടനയിലുള്ള ഇന്ത്യയെന്ന പേര് തുടച്ചുമാറ്റാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ദുഷ്ടലാക്കോടെയുള്ളതാണെന്നും അതിന് പിന്നിലെ ലക്ഷ്യം വിഭജന തന്ത്രവും വിഭാഗീയതയുമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച പദയാത്രകളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ താഴെയിറക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ബിജെപിക്ക് ഇന്ത്യയെന്ന പേരിനോട് വെറുപ്പുണ്ടായത്. അതിന് മുമ്പുവരെ മേക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും പ്രഖ്യാപിച്ച വ്യക്തിയാണ് മോദി. വിഭജന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ കെണിയില്‍ കോണ്‍ഗ്രസ് വീഴില്ല. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെയും രാജ്യത്ത് സ്നേഹത്തിന്റെ സന്ദേശം പടര്‍ത്താനുമുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കി മോദിയുടെ കപട രാഷ്ട്രീയം വെളിച്ചെത്ത് കൊണ്ടുവരുകയാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പ്രാധാന്യം നല്‍കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. പ്രതിവര്‍ഷം 2 കോടി തൊഴില്‍ വാഗ്ദാനം ചെയ്ത മോദി യുവജനതയെ വഞ്ചിച്ചു. വിലക്കയറ്റം കൊണ്ട് വീട്ടമ്മമാര്‍ പൊറുതിമുട്ടി. പട്ടിണിയിലാണ് ജനം. 9 വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടി രൂപ എല്‍പിജി ഗ്യാസിന്റെ പേരില്‍ കൊള്ളയടിച്ച മോദിസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 200 രൂപ മാത്രമാണ് കുറച്ചത്. മോദിക്കും ബിജെപിക്കും താല്‍പ്പര്യം ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. മണിപ്പൂര്‍ സംസ്ഥാനം കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രിക്ക് ഒരക്ഷരം മിണ്ടാന്‍ മൂന്ന് മാസം വേണ്ടി വന്നത് വലിയ നാണക്കേടാണ്.

അധികാരത്തിനായി ജനത്തെ തമ്മിലടിപ്പിക്കുകയാണ് മോദി. മണിപ്പൂരില്‍ പരസ്പരം കലഹിച്ച ഇരുവിഭാഗവും ഒരുപോലെ വാരിപുണര്‍ന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും ഒരുവിഭാഗത്തെ ഉയര്‍ത്തി കാട്ടി മറുവിഭാഗത്തെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയമല്ല കോണ്‍ഗ്രസിന്റെതെന്നും ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ പറഞ്ഞു.

ചൈനയുടെ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശ് അവരുടെതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വലിയ ദേശസ്നേഹം വിളമ്പുന്ന 56 ഇഞ്ച് നെഞ്ചളവ് വിവരിക്കുന്ന മോദി എവിടെയാണ്. അതിര്‍ത്തി പോലും രക്ഷിക്കാന്‍ മോദിക്ക് കഴിയുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം രാജ്യത്തെ ഭിന്നിപ്പിച്ചും ശിഥിലീകരിച്ചും ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ്.

ഇന്ത്യയെ ഒന്നിപ്പിക്കുന്നത് വരെ ഭാരത് ജോഡോ യാത്ര തുടരും. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഉജ്വലമായ ഏടാണ് ഭാരത് ജോഡോ യാത്ര.രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം വിമര്‍ശകരും ലോകരാഷ്ട്രങ്ങളും വരെ അംഗീകരിച്ചു.ഇരുണ്ടകാലഘട്ടത്തില്‍ വെളിച്ചത്തിന് വേണ്ടി രാജ്യം മുഴുവന്‍ നടന്ന് തീര്‍ത്ത രാഹുല്‍ഗാന്ധിയെന്ന നേതാവിനെ ഭാവിതലമുറ ചരിത്രത്തില്‍ വായിക്കും. അന്ന് ചരിത്രം മാറ്റിയെഴുതാന്‍ മോദിയുടെ പാര്‍ട്ടിയുണ്ടാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയില്‍ നിന്ന് കേരളത്തിലെ സിപിഎം വിട്ടുനിന്നെങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തിട്ടുണ്ട്. കേരളത്തിലേത് യഥാര്‍ത്ഥ്യ കമ്യൂണിസമല്ല. അവര്‍ ബിജെപിയുമായി സമരസപ്പെടുകയാണ് . പുതുപ്പള്ളി തേല്‍വിക്ക് മുന്നേ മുന്‍കൂര്‍ ജാമ്യമെടുത്ത പാര്‍ട്ടി സെക്രട്ടി എംവി ഗോവിന്ദന്‍ കോണ്‍ഗ്രസിനെ ബിജെപി വിരോധം പഠിപ്പിക്കണ്ട. സംഘപരിവാറുമായി സന്ധി ചെയ്യാത്ത ഏകപ്രസ്ഥാനമാണ് കോണ്‍ഗ്രസും നേതാവ് രാഹുല്‍ ഗാന്ധിയുമാണ്. ഇഡിയെ പേടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനും സിപിഎം പലപ്പോഴായി സംഘപരിവാര്‍ സംഘടനകളുമായി സന്ധിചെയ്യുകയും ചങ്ങാത്തം കൂടുകയും ചെയ്തു.

രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനും വേണ്ടി സംഘപരിവാറുമായി കോണ്‍ഗ്രസ് സന്ധി ചെയ്യില്ല. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു എന്നും സംഘപരിവാറാണ്. അതിന് ഏറ്റവും വലിയ ഉദാഹരമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനെതിരെ കള്ളക്കേസെടുത്തു, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി, പാര്‍ലമെന്റില്‍ അയോഗ്യനാക്കി, വീട്ടില്‍ നിന്നും ഇറക്കി വിട്ടു, എന്നിട്ടും തളരാതെ മുട്ടുമടക്കാതെ സംഘപരിവാറുമായി പോരാടിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ സംഖ്യത്തിന്റെയും ലക്ഷ്യമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending