42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്ക് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് 2024ലെ പുരസ്‌കാരം.
മഹാകവിയുടെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് എറണാകുളത്തെ സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി രാധാകൃഷ്ണന്‍ പുരസ്‌കാരം കെ അരവിന്ദാക്ഷന് സമ്മാനിക്കും.
പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ ബി പ്രസന്നകുമാര്‍, പ്രശസ്ത കവിയും എഴുത്തുകാരനുമായ വി എച്ച് ദിരാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.ശില്പവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.
ബുദ്ധനായി മാറിയ സിദ്ധാര്‍ത്ഥനെ അദ്ദേഹത്തിന്റെ പത്‌നിയായ യശോധരയെന്ന ഗോപ ചോദ്യം ചെയ്യുന്നതാണ് ‘ഗോപ’ എന്ന നോവലിന്റെ ഇതിവൃത്തം.തൃശൂര്‍ ജില്ലയിലെ വെങ്ങിണിശ്ശേരിയില്‍ 1953 ജൂണ്‍ 10-ന് ജനിച്ച കെ അരവിന്ദാക്ഷന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഗുരുദര്‍ശന അവാര്‍ഡും നേടിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
സാക്ഷിമൊഴി, ഭോപ്പാല്‍, പുതിയ ഗോത്രത്തിന്റെ ഉല്പത്തി, എലിവേട്ടക്കാരുടെ കൈപ്പുസ്തകം, കുശിനാരയിലേക്ക്, മറുപാതി, അലക്കുയന്ത്രം, മീര ചോദിക്കുന്നു, നിലാവിലെ വിരലുകള്‍, രജിതയുടെ തിരോധാനം, ദൈവം തുറക്കാത്ത പുസ്തകം, ഉഭയജീവികളുടെ മാനിഫെസ്റ്റോ എന്നിവയാണ് പ്രധാന കൃതികള്‍.
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
സൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു