kerala
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു
ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.
പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.
സംഭവത്തില്‍ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയില്‍ വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു . ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നല്‍കേണ്ടി വരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു.മരിക്കുമെന്ന് തന്നോട് അര്‍ജുന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയത് കൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചര്‍ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു.
kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം
ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമര്‍ശങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്താല്‍, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.
തന്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
kerala
ട്രെയിനില്‍ യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ചു; പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രെയിനില്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മുബൈ സ്വദേശിയായ അഭിഷേക് ബാബുവാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ട്രെയിനിലെ ഭക്ഷണശാലയില്‍ വെള്ളം ചോദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ തിളച്ച വെള്ളം ഒഴിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള: പോറ്റി നടത്തിയ വിദേശയാത്രകളില്‍ എസ്‌ഐടി അന്വേഷണം
ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 2019 മുതല്‍ 2025 വരെയുള്ള വിദേശ യാത്രകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്. ഹൈക്കോടതി പരാമര്‍ശിച്ചതുപോലെ പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിയോട് സാമ്യമുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് കോടതി സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ യാത്രാവിവരങ്ങളും ബന്ധപ്പെട്ട രേകഖളും എസ്‌ഐടി പരിശോധിക്കുന്നത്. എസ്പിമാരായ ശശിധരനും ബിജോയും നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും രണ്ടാംഘട്ട കസ്റ്റഡിയില്‍ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നു. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്.ടുവിന്റെ മൊഴി അന്വേഷണത്തിന് നിര്‍ണായകമായതായി സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിപ്പാളികള്‍ കൈമാറിയതിലും തിരികെ സ്വീകരിച്ചതിലും പരിശോധനയോ ദേവസ്വം സ്മിത്തിന്റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി.
ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നുവെന്ന ബൈജുവിന്റെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐടി ഇതിനകം തിരുവാഭരണ കമ്മീഷണറുടെ ഓഫീസിലെ ഫയലുകള്‍ പരിശോധനയ്‌ക്കെടുത്തു. അടുത്ത ഘട്ടമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെയും ദേവസ്വം സെക്രട്ടറി ജയശ്രീയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ എസ്‌ഐടി ആരംഭിച്ചതായാണ് വിവരം.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു
-
News3 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News2 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്

