Connect with us

kerala

മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി ജാമ്യം തേടി ഹൈക്കോടതിയില്‍

ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

Published

on

മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതി പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് യുവതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ. അറസ്റ്റ് തടയണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്. പെണ്‍കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞു. തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന വിവരാവകാശ അപേക്ഷയ്ക്ക് പൊലീസ് മറുപടി നല്‍കിയില്ലെന്നും യുവതി പറഞ്ഞു.

ബന്ധുവായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് യുവതിക്കെതിരെ മുവാറ്റുപുഴ പൊലീസ് കേസെടുത്തത്. 16 വയസുള്ളപ്പോള്‍ സെക്സ് മാഫിയക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

അതേസമയം മുകേഷിനെതിരായ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. മുകേഷുള്‍പ്പടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചത്.

 

kerala

കുത്തഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്; ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്.

Published

on

ചോദ്യ പേപ്പറുകൾ ചോരുന്ന സംഭവം തുടർക്കഥയാവുന്നു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന്റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചോദ്യങ്ങൾ അതുപോലെ പരീക്ഷയുടെ തലേന്ന് യൂ ട്യൂബ് ചാനലുകളിലും മറ്റും വരുന്നതാണ് ഇപ്പോഴത്തെ ഗൗരവമേറിയ വിഷയം.

കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പുറത്തായത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു.

Continue Reading

kerala

ഹൈക്കോടതി മാനദണ്ഡം പാലിക്കാതെ പൂരം; കുന്നംകുളം കീഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

Published

on

തൃശൂര്‍ കുന്നംകുളം കിഴൂര്‍ പൂരം നടത്തിപ്പില്‍ കേസ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ചാണ് വനം വകുപ്പ് കേസെടുത്തത്.

ഇന്നലെ നടന്ന കീഴൂര്‍ പൂരം നടത്തിപ്പിലാണ് കേസെടുത്തത്. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്ന് വനംവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകള്‍ ചേര്‍ത്ത് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെയാണ് വനംവകുപ്പിന്റെ കേസ്. ദേവസ്വം ഓഫീസര്‍ക്കെതിരെയും ഉപദേശക സമിതിക്കെതിരെയും കേസുണ്ട്.

 

Continue Reading

kerala

കാട്ടാന പറിച്ചെറിഞ്ഞ പന ദേഹത്തു വീണു; ബൈക്ക് യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആന്‍മേരി(21)യാണ് മരിച്ചത്.

Published

on

കോതമംഗലം-നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന പറിച്ചെറിഞ്ഞ പന ദേഹത്തു വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ആന്‍മേരി(21)യാണ് മരിച്ചത്.

കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപകടത്തില്‍പെട്ടത്. ആന പറിച്ചെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആന്‍മേരി. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Continue Reading

Trending